ചേലക്കര നിയോജകമണ്ഡലത്തിലെ പഴമ്പലാക്കോട് പാലത്തിന്റെ പുനർനിർമാണോദ്ഘടനം മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് ഓൺലൈൻ ആയി നിർവഹിച്ചു.

പഴമ്പലാക്കോട് : തൃശൂർ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിലെ പഴമ്പലാക്കോട് റോഡിലുള്ള പഴമ്പലാക്കോട് പാലത്തിന്റെ പുനർനിർമാണോദ്ഘടനം പഴമ്പലാക്കോട് തോട്ടിൻപള്ള ആതിര കല്യാണമാണ്ഡപത്തിൽ വെച്ച് പൊതുമരാമത്തു വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് ഓൺലൈൻ ആയി നിർവഹിച്ചു.  ആലത്തൂർ ലോകസഭ മണ്ഡലം എം. പി കെ. രാധാകൃഷ്ണൻ അധ്യക്ഷതയും   ശിലാഫലക അനാഛാദന കർമ്മവും നിർവഹിച്ചു.  തരൂർ എം. എൽ. എ  പി. പി. സുമോദ് വിശിഷ്ട അതിഥിയായി. തിരുവില്വമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  കെ. പത്മജ, തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇ. രമണി, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ എസ് നായർ എന്നിവർ മുഖ്യതിഥികളായി പങ്കെടുത്തു. 

പൊതുമരാമത്തു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശനിമേഷ് പുഷ്പൻ സ്വാഗതവും  പൊതുമരാമത്തു അസിസ്റ്റന്റ് എഞ്ചിനീയർ ദീപ. വി. എൻ സാങ്കേതിക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും പൊതുമരാമത്തു വകുപ്പ് ഓവർസീർ  രേഖ വി. ആർ നന്ദി അറിയിക്കുകയും ചെയ്തു. പഴമ്പലാക്കോട് പാലത്തിന്റെ പുനർനിർമാണ പ്രവൃത്തി 24മീ. നീളത്തിലും ഇരുഭാഗങ്ങളിലും 1.50മീ. വീതിയിലുള്ള നടപാതയും 7.50മീ. വീതിയിലുള്ള റോഡും ഉൾപ്പെടെയാണ് പുനർ നിർമ്മിക്കുന്നത്. 425 ലക്ഷം രൂപയ്ക്കാണ് സാങ്കേതികാനുമതി ലഭിച്ചിട്ടുള്ളത്. Hascon constructions and interior എന്ന കമ്പനി ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം തന്നെ പഴമ്പാലക്കോട് റോഡ് നിർമ്മാണത്തിനായി 4.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

 ചെറുതുരുത്തി കിള്ളിമംഗലം റോഡിനു പാർശ്വ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനു 10 ലക്ഷം രൂപയും എളനാട് വാണിയംപാറ റോഡിനു പാർശ്വ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനു   17 ലക്ഷo രൂപ അനുവദിച്ചുണ്ടെന്നും കൂടാതെ ചേലക്കര നിയോകമണ്ഡലത്തിലെ   62 പൊതുമരാമത്തു പദ്ധതികൾക്കായി 107.84 കോടി രൂപ അനുവദിച്ചിട്ടുള്ളതായും മന്ത്രി  അറിയിച്ചു. ജനപ്രതിനിധികളായ എം. ഉദയൻ, സ്മിത സുകുമാരൻ , വി. രാമചന്ദ്രൻ ,സിന്ധു സുരേഷ്, എ. പുഷ്പലത, എം സന്ധ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ആർ സത്യൻ , ലിജിൻ ഫ്രാൻസിസ് ,ഷാജി തോമസ്, പി . കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍