വടക്കാഞ്ചേരി : സെൻട്രൽ ലയൺസ് ക്ലബ്ബ് ടീച്ചേഴ്സ് ദിനത്തോടനുബന്ധിച്ച് മാരാത്തകുന്ന്, എങ്കക്കാട് ഗവ: വ്യവസായ പരിശീലന കേന്ദ്രം ITI (SCDD) സൂപ്രണ്ട് സ്റ്റില്ലി തോമസ്സ്, പരിശീലന അദ്ധ്യാപകരായ എം. മിഥുൻ മുരളി, എം.ബി ഷമീജ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ധ്യാപക ദിന വിഷയം ചാർട്ടർ പ്രസിഡണ്ട് സുഭാഷ്പുഴയ്ക്കൽ, കെ.വി. വത്സലകുമാർ എന്നിവർ അവതരിപ്പിച്ചു.സ്വാഗതം സെക്രട്ടറി പി.രാജേഷും, നന്ദി സൂപ്രണ്ട് സ്റ്റില്ലി തോമസ്സും രേഖപ്പെടുത്തി. ആദരവ് ഏറ്റുവാങ്ങിയ അദ്ധ്യാപകർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മുൻ ഭാരവാഹി കെ.പി.രാജീവ് സന്നിഹിതനായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍