പഴയന്നൂര്‍ 22-ാം വാര്‍ഡില്‍ വടക്കേത്തറ മുതലിമാര്‍ത്തറയില്‍ തടയണയുടെ പാലം തകര്‍ന്ന് ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം താഴ്ന്നു.

വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല. ലോറിയിൽ കരിങ്കല്ല് കയറ്റി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. 30 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് തടയണ. ജെസിബിയില്‍ വടം കെട്ടി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തെ മുതലിമാര്‍ക്കുളത്തിന്റെ പുനരുദ്ധാരണ പണികള്‍ക്കായി കരിങ്കല്ല് കയറ്റി വരുമ്പോഴായിരുന്നു സംഭവം.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍