ഹയർ സെക്കൻഡറി പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ജൂലൈ 4 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.

സ്കൂളുകളിലെ ഒഴിവു നോക്കി അപേക്ഷ നൽകാം.

🔹മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ജൂലൈ 4ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ പുതുക്കിനൽകണം. 

🔸പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ  പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. 

ആർക്കൊക്കെ അപേക്ഷിക്കാം ⁉️

▪️അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാം.

അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ⁉️

🔹നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും, പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും(Non-join), പ്രവേശനം നേടിയശേഷം TC വാങ്ങിയവർക്കും അപേക്ഷ നൽകാൻ സാധിക്കില്ല..

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍