പൊതുവിപണിയിലെ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം. പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിനും പൊതുജനങ്ങള്‍ക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും അമിതവില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തും. പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, റവന്യൂ, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ മൊത്ത/ ചില്ലറ വ്യാപാരശാലകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ തരിശായി കിടക്കുന്ന ഭൂമിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിനും, കാര്‍ഷിക സര്‍വ്വകലാശാലയുടെ സഹകരണത്തോടെ അത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകള്‍ ലഭ്യമാക്കി പ്രാദേശിക തലത്തില്‍ പച്ചക്കറികളുടെ ഉപ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അരി, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ മൊത്ത/ ചില്ലറ വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ടി. മുരളി, ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്‍ ജയചന്ദ്രന്‍, ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ (മാര്‍ക്കറ്റിംഗ്) കെ.കെ സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു..
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍