കെ. റൈസ് വിതരണം ഇന്ന് ആരംഭിക്കുമ്പോൾ ജനങ്ങള്‍ക്ക് അങ്ങനെയെങ്കിലും അരി കിട്ടട്ടെ എന്ന പ്രതികരണവുമായി തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി.പ്രചാരണത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. പദ്മജയെ ബിജെപിയിലേക്ക് ആരും ക്ഷണിച്ചു കൂട്ടിക്കൊണ്ടുവന്നതല്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും സുരേഷ്ഗോപി പറഞ്ഞു.
സംസ്ഥാനത്തു നിലവില്‍ ഭരണവിരുദ്ധവികാരമുണ്ട്. അതു പ്രചാരണവേളയില്‍ ജനങ്ങളുടെ പെരുമാറ്റത്തില്‍നിന്നു മനസിലായെന്നും ഇത്തവണ ബിജെപിയുടെ വോട്ടുശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. താൻ ജയിച്ചാല്‍ തൃശൂരില്‍ എലവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

.jpg)

0 അഭിപ്രായങ്ങള്‍