അങ്കണം ഷംസുദ്ദീൻ സ്‌മൃതിയുടെ രണ്ടാമത് ഗാർഗ്ഗി അവാർഡുകൾ പ്രഖ്യാപിച്ചു.

അങ്കണം ഷംസുദ്ദീൻ സ്‌മൃതിയുടെ രണ്ടാമത് ഗാർഗ്ഗി അവാർഡുകൾ പ്രഖ്യാപിച്ചു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരികളുടെ കൃതികൾക്കാണ് ഗാർഗ്ഗിഅവാർഡ് നൽകുന്നത്. 'എഴുത്തും ജീവിതവും' (ആത്മകഥ) ഡോ.പി.കെ.രാധാമണി, 'അലഞ്ഞു തിരിയുന്നവൻ' (വിവർത്തനം) ഡോ. സരസ്വതി ബാലകൃഷ്ണൻ, 'കണ്യാർകളിയുടെ സാംസ്‌കാരിക വിനിമയം' (പഠനം) ഡോ. ജ്യോതി. എം, 'ഉണ്ണിക്കിനാവുകൾ' (ബാലസാഹിത്യം) മാധവി മേനോൻ, 'ഗെദ്ദ' (ചെറുകഥ) രേഖ തോപ്പിൽ എന്നിവരാണ് അവാർഡ് നേടിയത്.
 അയ്യായിരം രൂപയും ശില്പവും അടങ്ങുന്നതാണ് ഗാർഗ്ഗി അവാർഡ്. 2024 ഏപ്രിൽ 5-ാംതിയ്യതി വെള്ളിയാഴ്ച്ച കേരളസാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കുന്നചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. തദവസരത്തിൽ തന്നെ സംസ്‌ഥാന കലോത്സവത്തിൽ തൃശ്ശൂർജില്ലയിൽ നിന്ന് കഥാകവിതാ രചനയിൽ എ ഗ്രഡ്‌നേടിയവിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരവും നൽകും എന്ന് അങ്കണംഷംസുദ്ദീൻസ്‌മൃതി ഭാരവാഹികൾ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍