മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി വരുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾക്ക് മാത്രമേ തേക്കിൻ കാട് മൈതാനത്തിലേക്ക് പ്രവേശനം അനുവദിക്കുകയുളളുവെന്ന് പോലീസ് . ഭക്തജനങ്ങളുടെ വാഹനങ്ങൾ നായ്കനാൽ, മണികണ്ഠനാൽ, പാറമേക്കാവ് അമ്പലത്തിനു എതിർവശം എന്നിവിടങ്ങളിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കേണ്ടതും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണെന്നും പോലീസ്.
മണികണ്ഠനാൽ, പാറമേക്കാവ് അമ്പലത്തിനു എതിർവശം എന്നിവിടങ്ങളിലൂടെ കയറി തേക്കിൻഴകാട് മൈതാനത്ത് പാർക്ക് ചെയ്തിട്ടുളള വാഹനങ്ങൾ ജില്ലാ ആശുപത്രിയുടെ എതിർവശത്തുളള വഴിയിലൂടെയും ,നായ്കനാൽ ഭാഗത്ത് പാർക്ക് ചെയ്തിട്ടുളള വാഹനങ്ങൾ CMS സ്കൂളിന് എതിർവശത്തുളള വഴിയിലൂടെയും നെഹ്റു പാർക്കിങ്ങിൻറെ ഭാഗത്തുകൂടിയും ഇറങ്ങിപോകണം
നഗരത്തിലും പരിസരപ്രദേശങ്ങളിലെ റോഡുകളിലും വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സമാകുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരികുമെന്നും അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്ഥലത്തു നിന്നും നീക്കം ചെയ്യുന്നതും മതിയായ പിഴ ഈടാക്കുന്നതുമായിരിക്കും എന്ന് ട്രാഫിക്ക് എൻഫോഴ്സ്മെൻറ് SHO അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍