മുണ്ടത്തിക്കോട് ഡി.വി.എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന ആധുനിക രീതിയിൽ ഉള്ള പാചക പുരയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. 22-23 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും എം.എൽ.എ അനുവദിച്ച 10 ലക്ഷം തുകക്കാണ് നിർമ്മാണം യോഗത്തിൽ നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രധാന അദ്ധ്യാപിക വി സരസ്വതി സ്വാഗതവും പി ടി എ പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, മാനേജർ കെ ഹരിദാസ്, ഇ സുമതിക്കുട്ടി, സാഹിതൻ, ധന്യ, പൂർവ വിദ്യാർത്ഥി സംഘടനാ ചെയർ പേഴ്സൻ ഗീതാ ദിവാകരൻ, ബാലമുരളി മാസ്റ്റർ ആശംസകൾ നേർന്നു. പി ഡബ്ലിയു എഞ്ചിനിയർ സാന്റോ സെബാസ്റ്റ്യൻ റിപ്പോര്ട്ട് അവതരിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍