സർവ്വകക്ഷി അനുശോചനയോഗം നടന്നു.

സി.പി.ഐ മുൻ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറിയുമായിരുന്ന അന്തരിച്ച റീത്താ ജോണിയുടെ വിയോഗത്തിൽ കുമ്പളങ്ങാട് സെൻ്ററിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു. മഹിളാ സംഘം മണ്ഡലം സെക്രട്ടറിയും നഗരസഭാ വൈസ് ചെയർപേഴ്സനുമായ ഷീലാ മോഹൻ അധ്യക്ഷത വഹിച്ചു. 

നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ.എം. സതീശൻ എം. ആർ. സോമനാരായണൻ, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗമായ സി.ആർ. റോസിലി, കൗൺസിലർ രമ്യാ സുന്ദരൻ, എ.എം. രമേശൻ,എം.യു. കബീർ, ഇ.എൻ. ശശി, എം.എസ്. അബ്ദുൾ റസാഖ്,ജോൺസൺ പോണല്ലൂർ, എം.വി. സുരേഷ് എന്നിവർ സംസാരിച്ചു. എം.എ. വേലായുധൻ സ്വാഗതവും കെ.എ. മഹേഷ് നന്ദിയും രേഖപ്പെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍