വടക്കാഞ്ചേരി നഗരസഭ 7 ഡിവിഷൻ അകംപാടം 7 ലക്ഷം രൂപ ചെലവഴിച്ച് തുടക്കത്തിൽ 50 കുടുംബങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് ഹൗസ് കണക്ഷൻ നൽകിയതിന്റെ ഉദ്ഘാടനം അകംപാടം പഞ്ചായത്ത് കിണർ പരിസരത്ത് നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷതയിൽ വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.
നഗരസഭ ഓവർസിയർ ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഒ.ആർ.ഷീല മോഹനൻ, വി.രമ്യ,ടി.എച്ച്.സരിത,എ.ഡി. അജി,കെ.യു. പ്രദീപ്,കെ.എ. വിജേഷ്,മുൻ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയപ്രീത മോഹൻ,വാർഡ് വികസന സമിതി കൺവീനർ എം.ആർ. രതീഷ്,മേരി ഡേവിസ് എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍