തൃപ്പുണിത്തുറ പടക്ക സംഭരണ ശാലയിൽ വൻ പൊട്ടിത്തെറി; ഒരാൾ മരിച്ചു. മുപ്പതോളം പേർക്ക് പരിക്ക്.

തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് പൊട്ടിക്കാനായി പാലക്കാട്ടുനിന്ന് ടെമ്പോവാനിൽ കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടർന്ന് ഒരാൾ മരിക്കുകയും പരിസരത്തെ മുപ്പതോളം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് പരിക്കേറ്റ മുപ്പതോളം പേർ വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സയിലാണ്. 

തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പടക്കംസംഭരിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു. ഏകദേശം രണ്ട കിലോമീറ്റർ ദൂരത്തോളം അകലത്തിൽ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പടക്ക സംഭരണ ശാലയ്ക്ക് അനുമതിയില്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍