മച്ചാട് മാമാങ്കത്തൊടനുബന്ധിച്ച് തെക്കുംകര ഗ്രാമപഞ്ചായത്തും തൃശ്ശൂർ ജില്ലാ വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മച്ചാട് കാർണിവെല്ലിന് തുടക്കം കുറിച്ചു. കാർണിവല്ലിന്റെ നോട്ടീസ് പ്രകാശനം വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രൻ പി കെ ജയറാമിന് നൽകിക്കൊണ്ട് നിർവഹിച്ചു.
സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം മുൻ നിയമസഭാ സെക്രട്ടറി എ എം ബഷീർ നിർവഹിച്ചു. പന്തലിന്റെ കാൽനാട്ടിൽ കർമ്മം തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനിൽകുമാർ നിർവഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി വി സുനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ശ്രീജ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ആർ രാധാകൃഷ്ണൻ വി സി സജീന്ദ്രൻ,, വിവിധ പൂര കമ്മറ്റികൾക്ക് വേണ്ടി എം കെ സോമൻ, രഘുപാലിശേരി, കെ രാമചന്ദ്രൻ എന്നിവരും സംസാരിച്ചു.
വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോക്ടർ കെ എസ് കൃപകുമാർ ആമുഖ പ്രഭാഷണം നടത്തി. തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാലക്ഷ്മി , സ്വാഗതവും കോഡിനേറ്റർ സി സുരേഷ് നന്ദിയും പറഞ്ഞു. ഫെബ്രുവരി 15 മുതൽ 21കൂടി നടക്കുന്ന കാർണിവൽ തെക്കുംകര വായനശാലയ്ക്ക് സമീപമുള്ള സ്ഥലത്താണ് നടക്കുന്നത്. അമ്യൂസ്മെന്റ് പാർക്ക് ഭക്ഷ്യമേള കാർഷിക പ്രദർശനം കലാപരിപാടികൾ, കലാ മത്സരങ്ങൾ തുടങ്ങിയവ കാർണിവലിനെ ആകർഷകമാക്കും.



0 അഭിപ്രായങ്ങള്‍