വടക്കാഞ്ചേരി മണ്ഡലത്തിലെ 8 പ്രാദേശിക റോഡുകൾ നവീകരിക്കാൻ 80 ലക്ഷം രൂപ അനുവദിച്ചു.

വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ളതും ശോചനീയാവസ്ഥയിലായതുമായ 8 റോഡുകൾ നവീകരിക്കാൻ 80 ലക്ഷം രൂപ അനുവദിച്ചു.  പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പാണ് തുക അനുവദിച്ചത്. ശോചനീയാവസ്ഥയിലുള്ള റോഡുകൾ പുനരുദ്ധാരണം നടത്താൻ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ റവന്യൂ മന്ത്രി കെ രാജന് കത്ത് നൽകിയിരുന്നു.

വടക്കാഞ്ചേരി നഗരസഭയിലെ മങ്കര കാട്ടുകുളം കുട്ടിച്ചെക്കൻ എസ് സി കോളനി റോഡ്, എം ആർ സ് റെയിൽവേ കോളനി റോഡ് എന്നിവയ്ക്കായി 10 ലക്ഷം രൂപ വീതം അനുവദിച്ചു.അടാട്ട് ഗ്രാമപഞ്ചായത്തിലെ അമല - കുറ്റൂർ റോഡ്, വിലങ്ങൻകുന്ന് റോഡ് എന്നിവയ്ക്കും, തോളൂർ ഗ്രാമപഞ്ചായത്തിലെ ശവക്കോട്ട റോഡ്, മുള്ളൂർ റോഡ് എന്നിവയ്ക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുറ്റേക്കര - പഞ്ഞമൂല റോഡ് രണ്ടാം റീച്ച്, അവണൂർ ഗ്രാമപഞ്ചായത്തിലെ എടക്കുളം ചിറ റോഡ് എന്നിവയ്ക്കായി 10 ലക്ഷം രൂപ വീതവും അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍