തൃശൂർ കോര്‍പ്പറേഷനിലെ 27 ഡിവിഷനുകളിലെ സമ്പൂര്‍ണ്ണ അജൈവ മാലിന്യ ശേഖരണം പൂര്‍ണ്ണതയിലെത്തിയതിന്‍റെ പ്രഖ്യാപനം മേയര്‍ എം.കെ.വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സീറോ വേയ്സ്റ്റ് കോര്‍പ്പറേഷന്‍ ആകുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കി വരുകയാണ്. ഇതിന്‍റെ ഭാഗമായി 27 ഡിവിഷനുകളില്‍ അജൈവ മാലിന്യം കൃത്യമായി ഹരിത കര്‍മ്മ സേന വഴി ശേഖരിച്ച് തരംതിരിച്ച് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് സംസ്കരിക്കുന്നതിനായുള്ള നടപടികള്‍ 100% പൂര്‍ത്തീകരിച്ചതിന്‍റെ പ്രഖ്യാപനമാണ് മേയര്‍ എം.കെ.വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചത്. മാലിന്യം വലിച്ചെറിയുന്നത് ഫോട്ടോ എടുത്തു കൊടുത്താല്‍ നിയമ ലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25% അല്ലെങ്കില്‍ പരമാവധി 2500/- രൂപ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മേയര്‍ നിര്‍വ്വഹിച്ചു. 


27 ഡിവിഷനുകളിലും 100% അജൈവ മാലിന്യ ശേഖരണം നടത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളെ മേയര്‍ മൊമന്‍റോ നല്‍കി അനുമോദിച്ചു ..ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മാ റോബ്സണ്‍, കരോളിന്‍ പെരിഞ്ചേരി, കൗണ്‍സിലര്‍മാരായ ഷീബ ബാബു, സജിത ഷിബു, രാജശ്രീ ഗോപന്‍,തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.