സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയുടെ കൂട്ടാളി സലിൽ കുമാർ പിടിയിൽ. തിരൂരിലെ വാടകവീട്ടിൽ നിന്നാണ് സലിൽ കുമാറിനെ പിടികൂടിയത്.
തൃശ്ശൂർ ആദം ബസ്സാറിൽ പ്രവർത്തിക്കുന്ന സേഫ് ആൻറ് സ്ട്രോങ് ബിസിനസ്സ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻെറ ഡയറക്ടർ ബോർഡ് അംഗവും പ്രതിസ്ഥാപനങ്ങളായ സേഫ് ആൻറ് സ്ട്രോങ് ബിസിനസ്സ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ്, & സേഫ് ആൻറ് സ്ട്രോങ് നിധി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ 2021 കാലഘട്ടം വരെയുള്ള ഡയറക്റ്റും സ്ഥാപനത്തിൻറെ തുടർപ്രവർത്തനങ്ങലിലും മറ്റും പ്രവീൺ റാണയുടെ കൂട്ടാളിയും ആയിരുന്ന സലീൽ കുമാറിനെ തൃശ്ശൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സന്തോഷ് ടി.ആർ ഉം സംഘവും 15.12.2023 തിയ്യതി അറസ്റ്റ് ചെയ്തു.
പ്രവീൺ മാനേജിങ് ഡയറക്ടറ്റം സലിൽകുമാർ ഡയറക്ടറുമായി സേഫ് ആൻറ് സ്ട്രോങ് ബിസിനസ്സ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രജിസ്ട്രാർ ഓഫ് കമ്പനീസിൽ 2015 വർഷത്തിൽ രജിസ്റ്റർ ചെയ്ത് സാധാരണക്കാരും നിയമാവബോധം കുറവുള്ള വരുമായ ആളുകളിൽ നിന്നു ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളിലേക്ക് പ്രതി സ്ഥാപനത്തിലെ ജീവനക്കാരാലും നിക്ഷേപങ്ങൾ സ്വീകരിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ കാര്യങ്ങൾ കമ്പ്യൂട്ടറിൽ ഫ്രാഞ്ചൈസി എഗ്രിമെൻറ്, ധാരണാപത്രം എന്നീ തലക്കെട്ടുകളിൽ തയ്യാറാക്കി മുദ്രപത്രത്തിൽ പ്രിൻറ് ചെയ്തും സാധാരണക്കാരായ ജനങ്ങളെ മനപൂർവ്വം വിശ്യാസവഞ്ചനയും ചതിയും ചെയ്ത് അന്യായമായി പണം തട്ടിയെടുക്കുയായിരുന്നു പ്രതികളുടെ ഉദ്ദേശം.
പ്രതിക്കെതിരായി സംസ്ഥാനത്തുടനീളം 267 ഓളം കേസുകളുടെ അന്വേഷണം നടന്ന് കൊണ്ടിരിക്കയാണ്.. കേസുകളുടെ അന്വേഷണം നടക്കുന്ന കാര്യം പ്രതി മനസ്സിലാക്കി ബഹു ഹൈക്കോടതി മുമ്പാകെ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും ബഹു കോടതി ജാമ്യ അപേക്ഷ നിരസിച്ചിട്ടുള്ളതുമാണ്.
പ്രവീൺ റാണ എറണാകുളത്ത് ഫ്ലാറ്റിൽ ഉണ്ടെന്നുള്ള വിവരം കിട്ടി പ്രസ്തുത സ്ഥലത്തേയ്ക്ക് പോലീസ് സംഘം എത്തിയ സമയത്ത് പ്രവീൺ റാണയ്ക്ക് രക്ഷപ്പെടുത്തതിനായി സലീൽ സഹായം നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ സലീൽകുമാറിൻറെ കാറിൽ നിന്നും പ്രതിസ്ഥാപനമായ( Safe and Strong Business Consultants (P) Ltd, & Safe and Strong Nidhi Ltd എന്നീ സ്ഥാപനങ്ങളുടെ വിലപ്പെട്ട പലരേഖകളും ബന്തവസ്സിലെടുത്തിട്ടുള്ളതാണ്.
DYSP സന്തോഷ് ടി ആർ, ഡിറ്റെക്റ്റീവ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി, SI മാരായ ബാബുരാജ്,കരിയച്ചൻ.ASI രാജീവ്, SCPO നന്ദഗോപാൽ, അനു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 3rd Addl District & Sessions court-Thrissur കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ബഹു കോടതി 16.12 2023 തിയ്യതി മുതൽ 14 ദിവസത്തേയ്ക്ക് ജൂഡിഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിട്ടുള്ളതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ