തെക്കുംകര ഗ്രാമപഞ്ചായത്തും തെക്കുംകര കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റീവ് പരിചരണ പദ്ധതി പ്രകാരം പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി വാഴാനിയിൽ സംഘടിപ്പിച്ചു.

വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് രോഗികൾക്കുള്ള ധനസഹായാർത്ഥം കടകളിൽ സ്ഥാപിക്കുന്ന ബോക്സിന്റെയും പുതിയ ലോഗോയുടെയും പ്രകാശനവും എംഎൽഎ ചടങ്ങിൽ വച്ച് നിർവഹിച്ചു.

തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ ശ്രീജ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി ആർ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ ആർ കൃഷ്ണൻകുട്ടി, ഷൈനി ജേക്കബ്, പി എസ് റഫീക്ക്, പി ടി മണികണ്ഠൻ, ശാന്ത ഉണ്ണികൃഷ്ണൻ, തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡി എം ഒ ഡോ. ഷീജ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് പി കെ രാജു , തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിനിത, തെക്കുംകര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി സി സജീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് ബിന്ദു എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.