വടക്കാഞ്ചേരി ; മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 134ാം ജനമദിനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കെ എസ് നാരയണൻ നമ്പൂതിരി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി .
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, യു .ഡി .എഫ് ചെയർമാൻ എൻ.എ സാബു , എസ്.എ.എ ആസാദ്, രവി പോലുവളപ്പിൽ, അഡ്വ , ടി.എസ് മായാദാസ് , വറീത് ചിറ്റിലപ്പിളളി , ജയൻ മംഗലം, പി.എസ്.രാധാകൃഷ്ണൻ , എം.എച്ച് ഷാനവാസ്, കെ.കെ അബൂബക്കർ, നന്തിലത്ത് ഗോപാലകൃഷ്ണൻ, പ്രിൻസ് ചിറയത്ത്, ജോസ് മണി പുത്തൂർ, ജി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍