തെക്കുംകര ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ നടന്നു

പുന്നംപറമ്പ്:  തെക്കുംകര ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി കുട്ടികളുടെ ഹരിത സഭ നടന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ. ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

ഹരിത സഭയുടെ ലക്ഷ്യം, പ്രാധാന്യം എന്നീ വിഷയം എം പി മാലിനി ടീച്ചർ, ഹരിത സഭ നടപടി ക്രമം സി രേഖ ടീച്ചറും അവതരിപ്പിച്ചു. പഞ്ചായത്തിന്റെ റിപ്പോർട്ട്‌ സെക്രട്ടറി ഡോക്ടർ ടി. എൻ ബിന്ദു അവതരിപ്പിച്ചു. വിവിധ സ്കൂളിൽ നിന്നും 150 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
ജനപ്രതിനിധികൾ ആയ എ ആർ കൃഷ്ണൻ കുട്ടി, ഷൈനി ജേക്കബ്, ശാലിനി ടീച്ചർ ഗ്രാമ സേവകർ ആയ കെ പ്രീത, വർഷ ജോർജ്, റിസോഴ്സ് പേഴ്സൺ ആയ ഗായത്രി ഹരിദാസ്,rgsa ബ്ലോക്ക്‌ റിസോഴ്സ് പേഴ്സൺ രാം പണ്ട്യെ,ഹരിത കർമ സേന അംഗങ്ങൾ ആയ സുസ്മിത, നന്ദിനി എന്നിവർ ആശംസകൾ അർപ്പിച്ചു. വളരെ നല്ല നിലവാരത്തിൽ ഉള്ള ചർച്ചകൾ കുട്ടികൾ നടന്നു.പി ടി മണികണ്ഠൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി പി കെ ശോഭന നന്ദിയും പറഞ്ഞു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍