കൊണ്ടാഴി പഞ്ചായത്തിൽ നവംബർ 16ന് നടക്കുന്ന NDA ജനപഞ്ചായത്ത് പൊതു സമ്മേളനത്തിന് മുന്നോടിയായി ഇന്ന് കാലത്ത് സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോട്ടോ പ്രചരണ ക്യാമ്പയിനിന് തുടക്കം കുറിച്ചു.

കൊണ്ടാഴി പഞ്ചായത്തിൽ നവംബർ 16ന് നടക്കുന്ന NDA ജനപഞ്ചായത്ത് പൊതു സമ്മേളനത്തിന് മുന്നോടിയായി ഇന്ന് കാലത്ത് സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോട്ടോ പ്രചരണ ക്യാമ്പയിനിന് തുടക്കം കുറിച്ചു. ക്യാമ്പയിനിന്റെ ഉദ്ഘാടനം ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി  TC പ്രകാശൻ നിർവ്വഹിച്ചു.

ബി.ജെ.പി ചേലക്കര മണ്ഡലം സെക്രട്ടറി  വിജിത്ത് വാര്യർ, ബി.ജെ.പി കൊണ്ടാഴി പഞ്ചായത്ത്‌  പ്രസിഡന്റ്‌ ഹരിഹരൻ പി, സെക്രട്ടറി ഹേമകുമാർ, കമ്മിറ്റി അംഗം അനീഷ് UG, ഗംഗാധരൻ, ശശികുമാർ മാങ്കുളം, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 

സമൂഹത്തിൽ വിവിധ തുറകളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന മഹത് വ്യക്തിത്വങ്ങളുടെ  സംഗമത്തോടൊപ്പം മോദി സർക്കാരിന്റെ കഴിഞ്ഞ 9 വർഷത്തെ ഭരണ മികവ് ചൂണ്ടിക്കാട്ടി ഡോ. രേണു സുരേഷ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന പൊതു പരിപാടി NDA യുടെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് ചേലക്കര മണ്ഡലത്തിലെ ആദ്യ  പരിപാടിയായി കൊണ്ടാഴിയിൽ അരങ്ങേറാൻ പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍