സഹോദയ കലോത്സവത്തിന് ആശംസകളുടെ പൊടി പൂരം പ്രശസ്ത താരങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

സഹോദയ കലോത്സവത്തിന് ആശംസകളുടെ പൊടി പൂരം  പ്രശസ്ത താരങ്ങൾ  സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു :- നവംബർ 2 ,3 ,4 തിയ്യതികളിലായി പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന തൃശൂർ ജില്ലാ സിബിഎസ്ഇ സഹോദയ കലോത്സവത്തിന് സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരും സിനി ആർട്ടിസ്റ്റുകളും ഗായകരും തുടങ്ങിയ നിരവധി പേരുടെ ആശംസകൾ സോഷ്യൽ മീഡിയകളിൽ വൈറലായി.

 ജില്ലാ കളക്ടർ കൃഷണ തേജ ഐ പി എസ് , സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ, ദിനേശ് പണിക്കർ, കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ, ഡോ. ഫാദർ പോൾ പുവ്വത്തിങ്കൽ ,കലാഭവൻ ബിജു,  സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ ,ശ്രീജ ആറങ്ങോട്ടുകര,  ഗാനരചയിതാക്കളായ റഫീഖ് അഹമ്മദ്, ബി കെ  ഹരിനാരായണൻ , ഗായകരായ ഫിറോസ്  ബാബു, പ്രസീത ചാലക്കുടി, ഷഹ്ജ മലപ്പുറം,  മിയക്കുട്ടി, ശ്രീനന്ദ് വിനോദ്, സമീർ ബിൻസി, തൃശൂർ സഹോദയ  എന്നിവരാണ് പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ വച്ചു നടക്കുന്ന സഹോദയ  കലോത്സവത്തിന് ആശംസകളുമായി സോഷ്യൽ മീഡിയകളിൽ എത്തിയത്. കലോത്സവം 2 ന് രാവിലെ 9 ന് കുന്നംകുളം എം.എൽ.എ എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍