മാർ തോമസ് ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ ഓർമയാചരണത്തിൻ്റെ ഭാഗമായി തൃശൂരിൽ മെഗാ കോൽക്കളി അരങ്ങേറും.തൃശൂർ ലൂർദ്ദ് കത്തീഡ്രൽ അങ്കണത്തിൽ ആണ് കോൽകളിക്ക് വേദി ഒരുങ്ങുന്നത്.
നവംബർ 21ന് വൈകീട്ട് നാലിന് അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കോൽക്കളി ഉദ്ഘാടനം ചെയ്യും.അതിരൂപത മാതൃവേദിയിലെ 1300 ഓളം അമ്മമ്മാർ കോൽക്കളിയിൽ പങ്കെടുക്കും.
ബെസ്റ്റ് ഓഫ് റെക്കോർഡ്സ് സമിതിയിലെ അംഗങ്ങളും മത്സരങ്ങൾ വീക്ഷിക്കുന്നതിനായി എത്തുമെന്നും സംഘാടകര് അറിയിച്ചു. തൃശ്ശൂർ പ്രസ്സ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫാദർ ഡെന്നി താണിക്കൽ,ഫാദർ ഷാൻ്റോ തലക്കോട്ടൂർ, എൽസി വിൻസെൻ്റ്,ജീന ജോസഫ്,ലീന ജോർജ് എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍