അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം.

 അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നാളെ മുതൽ (06.11.2023)  15 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു. അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള അതിരപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്നാട് മലക്കപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍