നിലവിലെ ഭരണസമിതി അംഗങ്ങളായിരുന്ന മൂന്നുപേരുൾപ്പെടെ നാലുപേരാണ് മത്സരരംഗത്തുള്ളത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിലാണ് ബാങ്കിന്റെ നിലവിലെ പ്രസിഡന്റ്. ബ്ലോക്ക് പ്രസിഡന്റ് നേതൃത്വം നൽകുന്ന പാനലിന് ഡി.സി.സി. അംഗീകാരമുണ്ടെന്നാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.പി. യേശുദാസ് പറയുന്നത്.
പട്ടികജാതി സംവരണ മണ്ഡലത്തിൽനിന്ന് ഒരംഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനറൽ, നിക്ഷേപം, വനിത വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. ബാങ്കിൽ തിരഞ്ഞെടുപ്പ് നേരത്തേയാക്കിയത് തുടർച്ചയായി മത്സരിക്കാൻ പാടില്ലെന്ന പുതിയ നിയമത്തെ മറികടക്കാനായിരുന്നുവെന്ന് എതിർഗ്രൂപ്പുകൾ ആരോപിക്കുന്നു.
4 വിമതരാണ് മത്സര രംഗത്തുള്ളത്. എൽ.ഡി.എഫും ബി.ജെ.പിയും മത്സരിക്കുന്നില്ല. രണ്ട് പാനലിലായി 17 പേരാണ് മത്സരിക്കുന്നത്. 13 അംഗ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിലെ ഭരണസമിതിയിലെ മൂന്നു പേർക്ക് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഈ മൂന്നുപേരും മറ്റൊരു കോൺഗ്രസ് പ്രവർത്തകനുമാണ് വിമത സ്ഥാനാർത്ഥികൾ.
നേരത്തെ 36 പേർ രംഗത്തുണ്ടായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സുരേഷിന്റെയും മണ്ഡലം പ്രസിഡന്റ് പി.പി. യേശുദാസിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചകളിലാണ് മറ്റുളവർ പിൻവലിക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുകാർ തമ്മിലാണ് മത്സരം നടക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍