കേരളത്തിലെ സഹകരണ മേഖലയെയും സി പി ഐ എമ്മിനേയും ലക്ഷ്യംവെച്ചുകൊണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമായി കേന്ദ്ര ഏജൻസിയായ ഇ ഡി യുടെ രാഷ്ട്രീയ നാടകത്തിൽ പ്രതിഷേധിച്ച് സി പി ഐ എം നേതൃത്വത്തിൽ അത്താണിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി പി ഐ എം അത്താണി ലോക്കൽ കമ്മിറ്റി അംഗമായ പി ആർ അരവിന്ദാക്ഷന്റെ മാതാവിനെതിരായി കെട്ടിച്ചമച്ച കള്ളമാണ് ഇ ഡി കോടതിയിൽ അവതരിപ്പിച്ചത്.
കരുവന്നൂർ ബാങ്കിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സി പി ഐ എമ്മിന്റെ ഉന്നത നേതാക്കളുടെ പേര് പറയുവാൻ വേണ്ടി മർദ്ദന മുറ വരെ ഉപയോഗപ്പെടുത്തി പരിശ്രമിക്കുകയാണ്. സി പി ഐ എം നേതാക്കളെ തുടർച്ചയായി ചോദ്യം ചെയ്ത് അസത്യം പ്രചരിപ്പിക്കുകയാണ് ഇ ഡി. സഹകരണ മേഖലയ്ക്കാകെ കളങ്കം വരുത്താൻ വേണ്ടി കുപ്രചരണം നടത്തുകയാണ്. നല്ല നിലയിൽ പരാതി രഹിതമായി ജനങ്ങളുടെ വിശ്വാസ്യതയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള ഈ നാടകം ഇ ഡി അവസാനിപ്പിക്കണം. ഇതിനെതിരായി ജനങ്ങളുടെ പ്രതിഷേധം ഉയരണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
പ്രകടനവും പ്രതിഷേധ യോഗവും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എം ആർ അനൂപ് കിഷോർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി എൻ സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി മോഹൻദാസ്, കെ എ രാമചന്ദ്രൻ, അത്താണി ലോക്കൽ സെക്രട്ടറി കെ ആർ ഉദയൻ, കെ എം മൊയ്തു എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍