വടക്കാഞ്ചേരി മണ്ഡലത്തിൽ മുണ്ടത്തിക്കോട്, കൈപ്പറമ്പ് പഞ്ചായത്തുകളിൽ സി.പി.ഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാഷ്ട്രീയ പ്രചരണ കാൽനട ജാഥകൾ നടന്നു

 വടക്കാഞ്ചേരി മണ്ഡലത്തിൽ മുണ്ടത്തിക്കോട്, കൈപ്പറമ്പ് പഞ്ചായത്തുകളിൽ സി.പി.ഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാഷ്ട്രീയ പ്രചരണ കാൽനട ജാഥകൾ നടന്നു. കൈപ്പറമ്പ് ജാഥക്ക് ലോക്കൽ സെക്രട്ടറി ടോണി സൈമൻ (ക്യാപ്റ്റൻ), സുമതി കൃഷ്ണൻ (വൈസ് ക്യാപ്റ്റൻ), കലാധരൻ (മാനേജർ) എന്നിവർ നേതൃത്വം നല്കി. കാലത്ത് കൈപ്പറമ്പ് സെന്ററിൽ സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട്  മുണ്ടൂരിൽ നടന്ന ജാഥാസമാപന യോഗം പാർട്ടി ജില്ലാ കൗൺസിൽ അംഗം അഡ്വ: പി.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.




മുണ്ടത്തിക്കോട് പദയാത്രക്ക് കൗൺസിലറും സി പി ഐ ലോക്കൽ സെക്രട്ടറിയുമായ സേവ്യർ മണ്ടുമ്പാല (ക്യാപ്റ്റൻ), അഡ്വ. സൗരഭ്യ (വൈസ് ക്യാപ്റ്റൻ), പി.വി. പ്രകാശൻ (മാനേജർ) എന്നിവർ നേതൃത്വം നല്കി. കാലത്ത് തിരുത്തിപ്പറമ്പ് സെന്ററിൽ സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എം.യു. കബീർ ഉദഘാടനം ചെയ്തു. വൈകീട്ട് അത്താണി സെന്ററിൽ നടന്ന ജാഥാ സമാപന യോഗം അഡ്വ: പി.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മറ്റുള്ള 6 പഞ്ചായത്തുകളിൽ കഴിഞ്ഞ ആഴ്ചയിൽ ജാഥകൾ പൂർത്തിയായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍