1199 ചിങ്ങം 16
പൂരൂരുട്ടാതി / ദ്വിതീയ
2023 സെപ്റ്റംബർ 1, വെള്ളി
എട്ടു നോയമ്പ് ആരംഭം !
ഇന്ന്;
തൃശൂരിൽ ഇന്ന് പുലികളിറങ്ങും !
്്്്്്്്്്്്്്്്്്്്്്
ഇന്ന് ലോക കത്തെഴുത്ത് ദിനം!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
. [ World Letter Writing Day ]
കഴുകൻമാരെ പറ്റിയുള്ള
ബോധവൽക്കരണ ദിനം!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
* ലിബിയ - വിപ്ലവദിനം (1969) !
* റഷ്യ - വിജ്ഞാനദിനം !
* സ്ലോവാക്യ - ഭരണഘടനാദിനം !
* ഉസ്ബെക്കിസ്ഥാൻ - സ്വാതന്ത്ര്യദിനം ! (സോവ്യറ്റ് യൂണിയനിൽനിന്ന്, 1991)
* തൈവാൻ: പത്രപ്രവർത്തക ദിനം !
* പോളണ്ട് : വൃദ്ധ സൈനിക ദിനം !
* ന്യുസിലാൻഡ്: Random Acts of
Kindness Day !
* USA ;
Building and Code Staff Appreciation Day
Bring Your Manners To Work Day
National Lazy Mom’s Day
National Emma M. Nutt Day
National Cherry Popover Day
National Chicken Boy Day
National Tofu Day
National College Colors Day
Ginger Cat Appreciation Day
For the month of september
*****************************
* International Square Dancing Month
* Friendship Month
* Whole Grains Month !
* Leukemia and Lymphoma Awareness
Month
* Sepsis Awareness Month
* Sourdough September
******************
USA;
National Suicide Prevention Month
National Ovarian Cancer Awareness Month
National Childhood Cancer Awareness Month
Read A New Book Month
National Library Card Sign-up Month
National Sewing Month
National Honey Month
National Piano Month
National Chicken Month
National Mushroom Month
Chiari Awareness Month
Happy Cat Month
Shake Month
Hunger Action Month
National Preparedness Month
Pulmonary Fibrosis Awareness Month
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''ഞാന്‍ ഇതെഴുതുന്ന അരുണോദയ വേളയില്‍ അനേകം നക്ഷത്രങ്ങള്‍ ആകാശത്തു
മിന്നിക്കൊണ്ടിരിക്കുന്നു. അലറുന്ന തിരമാലകളുടെ ശബ്ദം അകലെനിന്നു കേള്‍ക്കുന്നു. ഒരു തിര അവസാനിക്കുമ്പോള്‍ മറ്റൊന്ന്-
അങ്ങനെ അത് തുടര്‍ന്നുപോകുന്നു….''
[ - കെ പി കേശവമേനോന്‍ ]
****************************
ബി.ജെ.പി.യുടെ കേരള ഘടകത്തിന്റെ മുൻസംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയും രാഷ്ട്രീയ നേതാവുമായ വി. മുരളീധരന്റെയും (1951),
മലയാളം, തമിഴ്, കന്നട, തെലുങ്ക്ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള വിധു പ്രതാപിന്റെയും (1980),
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ 'യുറീക്ക' എന്ന കുട്ടികളുടെ മാസികയുടെ പത്രാധിപരും ജനു എന്ന തൂലികാ നാമത്തിൽ ബാലസാഹിത്യ രചനകൾ നടത്തുകയും ചെയ്യുന്ന കെ.ബി. ജനാർദ്ദനന്റെയും (1959),
ബി.ജെ.പിയുടെ നേതാവും ലോകസഭാ അംഗവും ദേശീയ വൈസ് പ്രസിഡൻറും പതിനാറാം ലോക്സഭയിലെ കൃഷി മന്ത്രിയുമായിരുന്ന രാധ മോഹൻ സിംഗിന്റെയും (1949),
ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന വലംകൈയൻ മധ്യനിര ബാറ്റ്സ്മാനും വലംകൈ ഓഫ് ബ്രേക്ക് ബൗളറുമായ നഥാൻ ലെസ്ലി മക്കല്ലം എന്ന നഥാൻ മക്കല്ലത്തിന്റെയും (1980 ),
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മുഷ്ഫിക്വർ റഹിമിന്റെയും (1988),
അമേരിക്കൻ അഭിനേത്രിയും ഗായികയുമായ രണ്ട് പ്രൈംടൈം എമ്മി അവാർഡുകളും ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ടൈം മാഗസിൻ 2022-ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുത്ത സെൻഡയയുടേയും (1996),
ഒരു അമേരിക്കൻ ടെലിവിഷൻ താരവും എഴുത്തുകാരനും ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ഫിൽ ഫിലിപ്പ് കാൽവിൻ മക്ഗ്രോയുടേയും (1950 ) ജന്മദിനം !
ഇന്നത്തെ സ്മരണ !!
***********************
സി.ബി. കുമാർ മ. ( 1910-1972)
കോഴിപ്പുറത്ത് മാധവമേനോൻ മ. (1896-1971)
കളത്തിൽ വേലായുധൻനായർ മ.
(1912-1976)
മേരി റോയ് മ. (1933-2022)
പി.വി.സ്വാമി മ. (1913-1990)
പി.പി. ഉമ്മർകോയ മ. (1922-2000)
ഗുരു രാംദാസ് മ. (1534-1581)
ബി.വി. കാരന്ത് മ. (1929-2002)
മായാറാവു മ. ( 1928-2014)
ഗുരു അമർദാസ് മ.(1479-1574)
ലൂയി പതിനാലാമൻ മ. (1638-1715)
കെ.പി. കേശവമേനോൻ ജ. (1886-1978)
ബി. ഹൃദയകുമാരി ജ. (1930-2014)
ഹബീബ് തൻവീർ ജ. (1923-2009 )
ചെമ്പൈ വൈദ്യനാഥഭാഗവതർ ജ.
(1896-1974)
പി. എ. സാങ്മ ജ. (1947-2016)
ചാൾസ് കോറിയ ജ. (1930 - 2015)
ഫ്രെഡറിക് ടെനന്റ് ജ. (1866-1957)
ചരിത്രത്തിൽ ഇന്ന്
*********************
1858- ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്ന് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി പിരിച്ചുവിട്ടതിന് ശേഷം കമ്പനി ഡയറക്ടർമാരുടെ അവസാന യോഗം ലണ്ടനിൽ നടന്നു.
1862 - തലശ്ശേരി ബ്രണ്ണൻ കോളേജ് ആർഭിച്ചു.
1938- മുസ്സോളിനി ഇറ്റലിയിലെ ജൂതൻമാരുടെ പൗരാവകാശം റദ്ദ് ചെയ്തു.
1939 - രണ്ടാം ലോകമഹായുദ്ധം: നാസി ജർമനി പോളണ്ടിനെ ആക്രമിക്കുന്നു. യുദ്ധം ആരംഭിക്കുന്നു.
1942 - റാഷ് ബിഹാരി ബോസ് INA രൂപീകരിച്ചു.
1947 - IST (Indian standard time) അംഗീകരിച്ചു നടപ്പിലാക്കി.
1951 - USA, Australia , New Zealand എന്നിവ ചേർന്ന് ANZUS എന്ന സൈനിക സഖ്യം രൂപീകരിച്ചു.
1952 - ഏണസ്റ്റ് ഹെമിങ് വേയുടെ കിഴവനും കടലും എന്ന ഗ്രന്ഥത്തിന്റെ അപ്രകാശിത ഭാഗം ലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ചു.
1956 - LIC സ്ഥാപിച്ചു. ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിച്ചു.
1962 - ലോക ജനസംഖ്യ 3 ബില്യൻ പിന്നിട്ടെന്ന UN പ്രഖ്യാപനം
1965 - ഇന്തോ- പാക്ക് യുദ്ധം. പാക്കിസ്ഥാൻ ചാമ്പ് സെക്റ്റർ ആക്രമിച്ചു
1967 - കേരള ലോട്ടറി വകുപ്പ് നിലവിൽ വന്നു.
1983 - ശീതയുദ്ധം: കൊറിയൻ യാത്രാവിമാനം 007 സോവ്യറ്റ് ജറ്റുകൾ വെടിവച്ചിടുന്നു. അമേരിക്കൻ കോൺഗ്രസ് അംഗം ലോറൻസ് മക്ഡോണൾഡ് ഉൾപ്പെടെ 269 യാത്രക്കാർ മരിക്കുന്നു.
1991 - ഉസ്ബെക്കിസ്ഥാൻ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
1969- ലിബിയയിൽ സൈനിക അട്ടിമറി. കേണൽ മുഅമർ ഗദ്ദാഫി അധികാരം പിടിച്ചെടുത്തു.
1972- ലോക ചെസ് ചരിത്രത്തിൽ സോവിയറ്റ് യൂനിയന്റ അപ്രമാദിത്വത്തിന് തിരിച്ചടി നൽകി അമേരിക്കയുടെ ബോബി ഫിഷർ സോവിയറ്റ് യുനിയൻ കാരനായ ബോറിസ് പാസ്കിയെ തോൽപ്പിച്ച് ലോക കിരിടം ചൂടി അത്ഭുതം സൃഷ്ടിച്ചു.
1979 - പയനിയർ 2 ശനിഗ്രഹത്തിന് ഏറ്റവും അടുത്തെത്തി.
1983 - ശീതയുദ്ധം. കൊറിയൻ യാത്രാ വിമാനം USSR വെടിവച്ചിടുന്നു. US കോൺഗ്രസ് അംഗം ഉൾപ്പടെ 269 പേർ മരിച്ചു.
1985 - 1912 ഏപ്രിൽ 14 ന് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടെത്തി.
1987 - ബൽജിയത്തിൽ പരസ്യ പുകവലി നിരോധിച്ചു.
1988 - മേഘാലയത്തിലെ Nokrek ബയോസ്ഥിയർ റിസർവ് നിലവിൽ വന്നു.
2014- നശികരിക്കപ്പെട്ട നളന്ദാ സർവകലാശാല പുനഃസ്ഥാപിച്ചു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരുമെന്ന് സൂചന.
സെപ്‌തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ അസാധാരണ സമ്മേളനം. ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചോ?
പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനം ചേരുമെന്ന് അറിയിച്ചത്. എന്നാൽ എന്താണ് അജണ്ടയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. അമൃതകാലത്തിൽ അർത്ഥവത്തായ ചർച്ചകളും സംവാദങ്ങളും പാർലമെന്റിൽ പ്രതീക്ഷിക്കുന്നതായി മാത്രം പ്രഹ്ലാദ് ജോഷി പറഞ്ഞു.
***ദ പവർ ഓഫ് ഇന്ത്യ'; പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്‌റ്റർ പുറത്തിറക്കി
ഇന്ത്യയുടെ ശബ്‌ദവും ശക്തിയുമെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രത്തോട് കൂടിയ പോസ്‌റ്റർ പുറത്തിറക്കി കോൺഗ്രസ് കേന്ദ്രനേതൃത്വം. മുഖ്യമന്ത്രിയ്‌ക്കെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ആവർത്തിക്കുമ്പോഴാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ത്യയുടെ ശബ്‌ദവും ശക്തിയുമെന്ന വിശേഷണം പിണറായി വിജയൻ അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് നൽകുന്നത്.
***സിനിമ-സീരിയൽ താരം അപർണ നായർ തൂങ്ങി മരിച്ച നിലയിൽ
സീരിയൽ താരം അപർണ അന്തരിച്ചു. വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് അപർണയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു.
***കഴിഞ്ഞത്, നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്റ്റ്; സെപ്‌തംബറിൽ മഴ കൂടിയേക്കും
ഒരു നൂറ്റാണ്ടിനിടെ ഏറ്റവും മഴ കുറവ് ലഭിച്ച ആഗസ്റ്റ് മാസമാണിതെന്ന് കാലാവസ്ഥ വിദഗ്ധർ. സംസ്ഥാനത്ത് കാലവർഷം തുടങ്ങി മൂന്ന് പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ഓഗസ്റ്റിൽ വെറും 13 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
പ്രാദേശികം
***************
***തൃശൂരിൽ ഇന്ന് പുലികളിറങ്ങും
വിയ്യൂര്‍ സെന്‍റര്‍, ശക്തന്‍ പുലിക്കളി സംഘം, സീതാറം മില്‍ ദേശം, അയ്യന്തോള്‍ ദേശം, കാനാട്ടുകര ദേശം എന്നിങനെ അഞ്ച് ടീമുകളാണ് ഇത്തവണ പുലിക്കളി മഹോത്സവത്തിൽ പങ്കെടുക്കുന്നത്.
പുലി വേഷങ്ങൾ, പുലിമുഖങ്ങൾ, തോരണങ്ങൾ, അരമണികൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയെ മനോഹരമാക്കുന്ന ചമയങ്ങളുടേയും വിജയികള്‍ക്കുള്ള ട്രോഫികളുടേയും പ്രദർശനം ഇന്നലെ സമാപിച്ചു. കോർപ്പറേഷൻ മുൻ വർഷങ്ങളിലെ തുകയിൽനിന്ന് രണ്ടര ലക്ഷമാക്കിയും സംസ്ഥാന ടൂറിസം വകുപ്പിന്‍റെ 50,000 രൂപയും കേന്ദ്ര ടൂറിസം വകുപ്പിന്‍റെ സൗത്ത് സോൺ കൾച്ചറൽ സെന്‍ററിന്‍റെ ഒരു ലക്ഷം രൂപയും ചേർത്ത് നാല് ലക്ഷം വീതം ഇത്തവണ ടീമുകൾക്ക് ലഭിക്കും.
***കേരളത്തിലേത് ‘ഇന്ത്യ’ സഖ്യത്തിന്റെ മാതൃക സർക്കാർ: പന്ന്യൻ രവീന്ദ്രൻ
ദേശീയതലത്തിൽ ബിജെപിക്ക് ബദലായ ‘ഇന്ത്യ’ സഖ്യത്തിന് ചൂണ്ടിക്കാട്ടാവുന്ന മാതൃകാ ഗവൺമെന്റാണ് കേരളത്തിലേതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ. എന്നാൽ ആ സഖ്യത്തിൽ കേരളത്തിലെ കോൺഗ്രസ് ഉണ്ടോ എന്ന് സംശയമാണ്. കേന്ദ്രത്തിന്റെ നീതികേടുകൾ ചോദ്യംചെയ്യാൻ അവർ തയ്യാറല്ല. മണർകാട് എൽഡിഎഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
***മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ; മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടക
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ച് സർക്കാർ. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും.
***മണിപ്പൂരിലും ഹരിയാനയിലും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ല; ലോകത്തിന് മുന്നിൽ തലതാഴ്‌ത്തേണ്ട അവസ്ഥ: മുഖ്യമന്ത്രി
മാനവികതാമൂല്യങ്ങൾക്ക് രാജ്യം പ്രാധാന്യം കൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് ഏറെ പ്രയോജനപ്പെടുന്നതാണ് ഗുരുസ്‌മരണയുടെ പുതുക്കലും പ്രയോഗവും. മണിപ്പൂരിലും ഹരിയാനയിലുമൊക്കെ കലാപങ്ങൾ നടക്കുന്നത് നാം വേദനയോടെ കണ്ടു. ഉത്തർപ്രദേശിലും ആ വിദ്വേഷം പറന്ന് എത്തിയിരിക്കുന്നു. ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ച് നടന്ന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
***തനിക്ക് പൈസ ലഭിച്ചത് വായ്പയായിട്ട് കൃഷ്ണപ്രസാദ്.
മന്ത്രിമാരെ വേദിയിലിരുത്തി നടന്‍ ജയസൂര്യ നടത്തിയ വിമര്‍ശനത്തില്‍ വിവാദം വേണ്ടെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജയസൂര്യ പ്രതികരിച്ചത് നാട്ടിലെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയാണെന്നും കൃഷ്ണപ്രസാദ് ന്യൂസ് ഈവനംഗിക് പ്രതികരിച്ചു. തന്റെയും ജയസൂര്യയുടെയും പ്രതികരണത്തില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. കര്‍ഷകരുടെ വിഷയത്തില്‍ രാഷ്ട്രീയം പറയേണ്ടതില്ല, കൃഷ്ണപ്രസാദ് കൂട്ടിച്ചേര്‍ത്തു.
***ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാൻ ബിജെപിയുടെ ശ്രമം: എം വി ഗോവിന്ദന്‍
എന്നാല്‍ കേരളം ഇതിന് തയ്യാറല്ല എന്ന് പ്രഖ്യാപിച്ചു. അതാണ് കേന്ദ്രം ഒഴിവാക്കിയ പാഠഭാഗം ഉള്‍പ്പെടുത്തി കേരളം പുസ്‌തകം പ്രസിദ്ധീകരിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ കേന്ദ്ര കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് പാഴ് വസ്‌തു ശേഖരണം, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കക്കട്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
*** വിദ്യാർഥിയെ സഹപാഠികളെ ക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപിക തൃപ്‌താ ത്യാഗിക്കെതിരെ നീതിപീഠം സ്വമേധയാ കേസെടുക്കണമെന്ന് കെ ടി ജലീൽ എംഎൽഎ.
അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം "മുഖത്തടിപ്പിക്കൽ" ആവർത്തിക്കപ്പെടുമെന്നും ജലീൽ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
***രണ്ടാം വന്ദേഭാരത് കോട്ടയം വഴി തിരുവനന്തപുരം വരെ വേണം: തോമസ് ചാഴികാടന്‍ എംപി
റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ ജനറൽ മാനേജർ, പാലക്കാട്, തിരുവനതപുരം റെയിൽവേ ഡിവിഷണൽ മാനേജർമാർ എന്നിവർക്ക് അദ്ദേഹം കത്തുനൽകി.നിലവിലെ വന്ദേഭാരതിന് യാത്രക്കാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് എംപി പറഞ്ഞു
ദേശീയം
***********
*** റെയിൽവേ ബോർഡിന്റെ മേധാവിയായി ജയ വർമ സിൻഹയെ നിയമിച്ച് കേന്ദ്ര സർക്കാർ.
105 വർഷത്തിനിടയിൽ ആദ്യമായാണ് റെയിൽവേ ബോർഡിന്റെ തലപ്പത്ത് ഒരു വനിത ചുമതലയേൽക്കുന്നത്. ജയ വർമയെ സിഇഒ, ചെയർപേഴ്സൺ ആക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
1988 ലാണ് ജയ വർമ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് (IRTS) ന്റെ ഭാഗമാകുന്നത്. നോർതേൺ, സതേൺ, ഈസ്റ്റേൺ എന്നിങ്ങനെ മൂന്ന് സോണുകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അനിൽ കുമാർ ലഹോട്ടി ചുമതലയൊഴിയുന്ന പദവിയിലേക്കാണ് ജയ വർമ എത്തുന്നത്. സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും.
***ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാർ: കേന്ദ്ര സർക്കാർ
ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സർക്കാർ. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം സംസ്ഥാന പദവി എപ്പോള്‍ പുനഃസ്ഥാപിക്കാമെന്നതിൽ സമയ പരിധി നിശ്ചയിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
അന്തഃദേശീയം
*******************
***ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം
സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കിയ അസമിലെ കാൻസർ ചികിത്സാകേന്ദ്രം ഡയറക്ടറും തമിഴ്നാട് സ്വദേശിയുമായ ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം. അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റൽ ഡയറക്ടർ രവി കണ്ണൻ അടക്കം 4 പേർക്കാണ് ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്. നേരത്തെ പത്മശ്രീ ബഹുമതി ലഭിച്ചിട്ടുള്ള ഡോ. രവി കണ്ണൻ മാഗ്സസെ പുരസ്കാരം ലഭിക്കുന്ന 59–ാമത് ഇന്ത്യക്കാരനാണ് .
***ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു, 10 കുട്ടികളടക്കം 60പേർക്ക് ദാരുണാന്ത്യം, സംഭവം ജൊഹന്നാസ്ബർഗിൽ
സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾ തുടരുകയാണെന്ന് സംഭവസ്ഥലത്തെ എഎഫ്‌പി റിപ്പോർട്ടർ പറഞ്ഞു.
***ഫ്ലോറിഡ തീരംതൊട്ട് തൊട്ട് ഇഡാലിയ; 2 മരണം
അത്യന്തം അപകടകാരി'യായ ഇഡാലിയ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ തീരംതൊട്ടു. കാറ്റഗറി മൂന്ന് ഗണത്തിൽ പെടുന്ന കൊടുങ്കാറ്റാണ് വീശിയത്. പടിഞ്ഞാറൻ ക്യൂബയിൽ ആഞ്ഞടിച്ച ഇഡാലിയ ഫ്ലോറിഡയിലെ ചതുപ്പുനിലമായ ബിഗ് ബെൻഡിൽ രാവിലെ 7:45 ഓടെയാണ് തീരം തൊട്ടത്. മണിക്കൂറിൽ ഏകദേശം 215 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് യുഎസ് നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്സി) അറിയിച്ചു.ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ട്.
കായികം
************
***സതീവൻ ബാലൻ വീണ്ടും സന്തോഷ് ട്രോഫി കോച്ച്
സന്തോഷ് ട്രോഫിക്കും ദേശീയ ഗെയിംസിനുമുള്ള കേരള ഫുട്ബോൾ ടീമിന്റെ കോച്ചായി സതീവൻ ബാലനെ നിയമിച്ചു. അസിസ്റ്റന്റ് കോച്ചായി പി.കെ. അസീസിനെയും ഗോൾ കീപ്പിങ് കോച്ചായി ഹർഷൽ റഹ്മാനെയും കേരള ഫുട്‌ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. രണ്ടാംതവണയാണ് സതീവൻ കേരള ടീമിന്റെ പരിശീലകനാകുന്നത്. 2018-ൽ സതീവൻ പരിശീലകനായിരിക്കെ സന്തോഷ് ട്രോഫി നേടിയിരുന്നു.
***പ്രഗ്നാനന്ദയ്ക്ക് തമിഴകത്തിന്‍റെ സ്നേഹ സമ്മാനം; 30 ലക്ഷത്തിന്‍റെ ചെക്ക് കൈമാറി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
ഫിഡെ ചെസ് ലോകകപ്പിൽ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ ആര്‍ പ്രഗ്നാനന്ദയ്ക്ക് പാരിതോഷികമായി 30 ലക്ഷം രൂപ സമ്മാനിച്ച് തമിഴ്നാട് സര്‍ക്കാര്‍. അസര്‍ബൈജാനില്‍ നടന്ന മത്സരത്തിന് ശേഷം ഇന്നലെ ചെന്നൈയില്‍ മടങ്ങിയെത്തിയ പ്രഗ്നാനന്ദയ്ക്ക് ഗംഭീര വരവേല്‍പ്പാണ് ജന്മനാട് ഒരുക്കിയത്.
***ലോക കായികവേദികളിൽ ഇന്ത്യക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ജാവലിൻ ത്രോയിലെ സ്വർണജേതാവ് നീരജ് ചോപ്ര
ഏത് ഇനത്തിലും ഇന്ത്യൻ താരങ്ങൾക്ക് ജയിക്കാനാകും. പക്ഷേ, അതിന് കഠിനാധ്വാനവും അർപ്പണബോധവും വേണം. ഒറ്റ രാത്രികൊണ്ട് മെഡൽ സാധ്യമല്ല. അതിനായി മടിയില്ലാതെ പ്രയത്നിച്ചുകൊണ്ടേയിരിക്കണം.
വാണിജ്യം
************
***രണ്ട് ദിവസംകൊണ്ട് കൂടിയത് 360 രൂപ; സ്വർണവില കുതിക്കുന്നു
ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4568 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വില 103 രൂപയാണ്.
***ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്.
രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
***നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിലെ ജിഡിപി നിരക്കുകളിലേക്ക് നിക്ഷേപകർ ശ്രദ്ധ തിരിച്ചതോടെയാണ് വ്യാപാരം നഷ്ടം നേരിട്ടത്. ബിഎസ്ഇ സെൻസെക്സ് 255.84 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 64,831.41-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 93.65 പോയിന്റ് ഇടിഞ്ഞ് 19,253.80-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG










0 അഭിപ്രായങ്ങള്‍