ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199   ചിങ്ങം 17

ഉത്രട്ടാതി  / തൃതീയ

2023 സെപ്റ്റംബർ 2, ശനി


ഇന്ന്;

.         ആറന്മുള ഉത്തൃട്ടാതി വള്ളം കളി !

.       ്്്്്്്്്്്്്്്്്്്്്്്്്്്്

.      കുമാരനല്ലൂർ ഊരു ചുറ്റി വള്ളംകളി !


             ലോക നാളികേര ദിനം !

             ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

[ 1999 മുതൽ ഇന്ത്യയിൽ നാളികേരം ദിനം ആചരിയ്ക്കുന്നത് പ്രധാനമായും നാളികേര വികസന ബോർഡാണ്.  ]


.     വൈപ്പിൻ ചാരായദുരന്തം (1982)

.     ***********************************


     ലോക താടി ദിനം/World Beard Day !

********************************************

അന്തഃദേശീയ ഉണക്ക പന്നിയിറച്ചി ദിനം !

.             [International Bacon Day ]


             ടിബറ്റ്: ജനാധിപത്യ ദിനം !

          ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

.     വിയറ്റ്നാം:സ്വാതന്ത്ര്യദിനം (1945) !


* USA ;       

V- J Day: victory over japan day !

     ***************************

[രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ച് ജപ്പാൻ കീഴടങ്ങിയതിന്റെ ഓർമക്ക് ]

* National Blueberry Popsicle Day

* Calendar Adjustment Day

* ഇന്നത്തെ മൊഴിമുത്തുകള്‍*

   ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

''ഒന്നിനും സ്വാതന്ത്ര്യത്തിന്റെ അത്ര പ്രാധാന്യം ഇല്ല ”


“ ദേശസ്നേഹമാണ് കമ്യൂണിസമല്ല എന്നെ ത്രസിപ്പിക്കുന്നത് ”


“ത്റോങ് സൊൺ മല ഉരുക്കിയാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ''


             [ -ഹോ ചി മിൻ ]

          **********************


1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം   ലഭിച്ച നോവൽ സാഹിത്യ പഠനങ്ങൾ എന്ന കൃതി രചിച്ച മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമായ പ്രൊഫ. ഡി.ബെഞ്ചമിന്റെയും (1948),


സഹയാത്രികയക്കു സ്‌നേഹപൂര്‍വ്വം, മീരയുടെ സ്വപ്‌നവും മുത്തുവിന്റെ സ്വപനവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണക്കുറിമാനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള, 2005ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടുകയും ചെയ്ത പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരം അമ്പിളി ദേവിയുടേയും(1985),

 

റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച്‌,

 ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത പ്രശസ്ത ടെലിവിഷന്‍ അവതാരക ലക്ഷ്മി നക്ഷത്രയുടേയും (1991),


കാഥികൻ (കഥാപ്രസംഗം) കവി, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനും പ്രശസ്ത കാഥികൻ വി സാംബശിവന്റെ പുത്രനുമായ

വസന്തകുമാർ സാംബശിവന്റേയും (1959),


ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ  വലം കൈയ്യൻ അതിവേഗ ബൗളർ ഇശാന്ത് ശർമയുടെയും(1988),


ബോളിവുഡ് ചലച്ചിത്ര രംഗത്തെ  അഭിനേത്രിയും മോഡലുമായ ഉദിത ഗോസ്വാമിയുടെയും(1984),


ആദ്യമായി തീവണ്ടി ഓടിച്ച ഏഷ്യൻവനിത സുരേഖ യാദവിന്റെയും (1965),


തെലുഗു സിനിമ അഭിനേതാവും, നിർമ്മാതാവും, സംവിധായകനും, തിരക്കഥ രചയിതാവും, സാഹിത്യകാരനും രാഷ്ട്രീയക്കാരനുമായ  കോനിഡേല കല്യാൺ ബാബു എന്ന പവൻകല്യാണിന്റെയും (1971 )


ഹോളിവുഡ് സിനിമ അഭിനേതാവും, സംവിധായകനും നിർമ്മാതാവും സംഗീതജ്ഞനുമായ ക്യാനു റീവ്സിന്റെയും(1964 ),


ഹോളിവുഡ് മെക്സിക്കൻ  സിനിമ അഭിനേത്രിയും, മോഡലും നിർമ്മാതാവുമായ സൽമ ഹയക്കിന്റെയും (1966) ജന്മദിനം !


ഇന്നത്തെ സ്മരണ !

**********************


സി.എസ്. മുരളി ബാബു മ. ( 2013). 

കിടങ്ങൂർ രാമൻചാക്യാർ മ. (1929 -2015)

വി എസ് ഖാണ്ഡേക്കർ മ. (1898 -1976)

വീരേന്ദ്രനാഥ് ചഥോപാധ്യായ മ. (1880-1937)

വൈ‌.എസ്. ആർ റെഡ്ഡി മ. (1949 - 2009) 

ജെ തോമസ് ടെൽഫെഡ് മ. (1757-1834 )

പിയേർദെ കൂബെർത്തേനെ മ. (1863-1937)

ഹോ ചി മിൻ മ. (1890-1969)

ആര്‍ ആര്‍ റ്റോൾകീൻ മ. (1892-1973)

വില്യം ഹെൻറി മ. (1775-1836)


ടി.കെ. മാധവൻ ജ. (1885-1930)

വിക്ടർ ലീനസ് ജ. (1946-1992)

വിൽഹെം ഓസ്റ്റ് വാൾഡ് ജ. (1853-1932)


ചരിത്രത്തിൽ ഇന്ന്…

***********************


1573 - അക്ബർ അഹമ്മദ് നഗർ കോട്ട കീഴടക്കി ഗുജറാത്തിനെ ലക്ഷ്യമാക്കി നീങ്ങുന്നു.


1666 - 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ


1789 - യു എസിൽ ട്രഷറി വകുപ്പ് സ്ഥാപിതമായി.


1856 - ചൈനയിലെ നാൻജിങിലെ ടിയാൻജിങ് കൂട്ടക്കൊല.


1945 - വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


1945 - രണ്ടാംലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം.


1991 - എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു.


1946 - ജവഹർ ലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ.


1957 - വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു


1960 - ടിബറ്റിൽ പ്രഥമ പാർലമെൻറ് തെരഞ്ഞെടുപ്പ്.  ടിബറ്റിലെ അഭയാർഥികൾ ഇന്ന് ജനാധിപത്യ വിജയ ദിനമായി ആചരിക്കുന്നു.


1969 - USA യിൽ ന്യൂയോർക്കിൽ ആദ്യ ATM സ്ഥാപിതമായി


1970 - കന്യാകുമാരി വിവേകാന്ദ പാറ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു.


1982 - കൊച്ചിയിലെ  വൈപ്പിനിൽ 76ലധികം പേർ മരണപ്പെടുകയും 66പേരുടെ കാഴ്ചശക്തി നഷ്ടപ്പെടുകയും 150ലധികം ആളുകൾക്ക്‌ ശാരീരികമായി തളർച്ച സംഭവിക്കുകയും  ചെയ്ത മദ്യ (ചാരായം)ദുരന്തം ഉണ്ടായി. 

* കേരളത്തെ നടുക്കിയ വൈപ്പിൻ മദ്യദുരന്തത്തിന്‌ ഇന്ന്  41വർഷം


1998 - അരുണാചലിലെ

ദിപാങ്. ദി ബാങ്ങ് ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.


1998 - പൈലറ്റ് രഹിത എയർ ക്രാഫ്റ്റ് നിഷാന്ത് വിജയകരായി പരീക്ഷിച്ചു


2007 - ഇൻസാറ്റ് 4 CR വിക്ഷേപണം


2010 - ഇസ്രായേൽ-പലസ്തീൻ സംഘർഷം; ഇസ്രായേൽ- പലസ്തീൻ സമാധാന ചർച്ചകൾ അമേരിക്ക ആരംഭിച്ചു. 


2013 - 1989 ലെ ലോമ പ്രീറ്റ ഭൂകമ്പത്തെത്തുടർന്ന് തകർന്ന സാൻ ഫ്രാൻസിസ്കോ-ഓക്ക്‌ലാൻഡ് ബേ പാലത്തിന്റെ ഈസ്റ്റേൺ സ്പാൻ മാറ്റിസ്ഥാപിക്കൽ 6.4 ബില്യൺ ഡോളർ ചെലവിൽ.  രാത്രി 10:15 ന് തുറന്നു .


2019 - കാറ്റഗറി 5 ആയ ഡോറിയൻ ചുഴലിക്കാറ്റ് ബഹാമാസിനെ തകർത്തു , 


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എല്‍-1 വിക്ഷേപണം ഇന്ന്

   

ചെന്നൈ: ലോകം ഉറ്റുനോക്കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐ.എസ്.ആര്‍.ഒ.) മറ്റൊരു ചരിത്രദൗത്യത്തിന് ഇന്ന് തുടക്കമാവും. രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍-1 പേടക വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ന് തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ  വിക്ഷേപണത്തറയില്‍ നിന്ന് ശനിയാഴ്ച രാവിലെ 11.50-ന് പി.എസ്.എല്‍.വി. സി-57 റോക്കറ്റില്‍ ആദിത്യ എല്‍-1 സൂര്യനെ ലക്ഷ്യമാക്കി യാത്ര തുടങ്ങും.


***വേർപെടുത്തിയ വിവാഹബന്ധത്തിലെ കുട്ടികൾക്കും മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ട്; സുപ്രീംകോടതി


നിലവിലെ വിവാഹത്തിലുള്ള കുട്ടികൾക്ക് പൂർവിക സ്വത്തിലുള്ള അവകാശം പോലെ തന്നെ മുൻ വിവാഹത്തിലെ കുട്ടികൾക്കും അവകാശം ഉണ്ടെന്നും അതിൽ ഒരു വിഹിതം അവർക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.


***ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 


538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് നടപടി.

മുംബൈയിലെ ഇഡി ഓഫീസില്‍ എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് 74 കാരനായ ഗോയലിന്റെ

അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. കനറാ ബാങ്കില്‍ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോയലിനെതിരെ കള്ളപ്പണ ഇടപാട് ആരോപണം ഉയരുന്നത്.


പ്രാദേശികം

***************


***സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍.


 കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ അഫ്‌സീന (29)യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുമായി സൗഹൃദത്തിലായതിനുശേഷം അഫ്‌സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിനല്‍കുമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്‌സീനയും ഷമീറും തന്നെയാണു പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സീന പിടിയിലായത്.


***പത്തനംതിട്ടയിൽ ശക്തമായ മഴ: മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു


 ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് അണക്കെട്ടുകൾ തുറന്നത്. ഇരു ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.


***വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന; 455 സ്ഥാപനങ്ങൾക്കെതിരെ കേസ്


ഓണക്കാലത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ 1419 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. 17,74,500 രൂപ പിഴയും ഈടാക്കി.  


***തിരുവനന്തപുരത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം; വീട്ടുടമയുടെ കൈ അടിച്ചൊടിച്ചു; സ്കൂട്ടറുകൾ തകർത്തു


പോത്തന്‍കോട്‌ നേതാജിപുരം നഹാസ് മന്‍സിലില്‍ നഹാസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കൊലക്കേസ് പ്രതി ഉള്‍പ്പെടെ 30 പേരോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.


***മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം മനഃപൂർവം കാറിലിടിച്ചുവെന്ന് നടൻ കൃഷ്ണകുമാർ; പരാതി നൽകി.


ഇന്നle രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കർ ഫോഴ്സിന്റെ വാഹനമാണ് തന്റെ കാറിൽ ഇടിച്ചെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്. താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ പരാതിയിൽ പറയുന്നു. പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.


 ***റബർ വ്യവസായത്തെ സംരക്ഷിക്കാനായി സർക്കാരിന്റെ പുതിയ പദ്ധതി; കേരള റബ്ബർ ലിമിറ്റഡ്. 


കേരളത്തെ റബർ വ്യവസായത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 1050 കോടി രൂപ മുതൽമുടക്കിൽ പദ്ധതി ആരംഭിക്കുന്നത്. കോട്ടയം ജില്ലയിൽ വെള്ളൂരിൽ 164 ഏക്കറിൽ കമ്പനിയുടെ പൈലിങ്ങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.


 *** ആറന്മുള ഉത്രട്ടാതി വള്ളംകളി   പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച   പ്രാദേശിക അവധി പ്രഖ്യാപിച്ചു. 


എല്ലാ സർക്കാർ ഓഫീസുകൾക്കും അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.


***ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടി രൂപയുടെ കച്ചവടം


2022ലെ ഓണക്കാലത്ത് 12 ദിവസം നടന്ന ജില്ലാ ഫെയറുകളിലെ ആകെ വില്പന 2.57കോടി രൂപയായിരുന്നു. ഈ വർഷം വിൽപന 6. 28 കോടി രൂപയായി വർദ്ധിച്ചു.ഓഗസ്റ്റ് 26നാണ് ഓണം ഫെയറിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് -14.25 കോടി രൂപ. ഓഗസ്റ്റ് 21 മുതൽ 26 വരെ പ്രതിദിനം 12 കോടിയിൽ അധികമായിരുന്നു വിൽപ്പന.


***ഓണ വിപണിയിൽ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം.


 ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സിഡിഎസ്തല ഓണച്ചന്തകൾ, 17 ജില്ലാതല ഓണച്ചന്തകൾ എന്നിവ ഉൾപ്പെടെ ആകെ 1087 ഓണച്ചന്തകൾ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വർഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാൾ നാലു കോടി രൂപയുടെ അധിക വിറ്റുവരവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്


ദേശീയം

***********


***'ഇന്ത്യ' മുന്നണിയെ നയിക്കാന്‍ 14 അംഗ സമിതി; ബിജെപിക്കെതിരെ കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കും


മുംബൈ:  പൊതുതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ പ്രമേയം പാസ്സാക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം. സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടലിൽ ചർച്ചകൾ ഉടൻ ആരംഭിക്കും. 14 പ്രധാന പാർട്ടികളിൽ നിന്നായി ഓരോ പ്രതിനിധിയാണ് സമിതിയിലുള്ളത്. 


***ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി; നിർണായക നീക്കവുമായി കേന്ദ്രസർക്കാര്


സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു ‘രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക്‌ പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണായക നീക്കം.


*** 'ഇന്ത്യ' മുന്നണിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി . 


'ഇന്ത്യ' മുന്നണിക്ക് മൂന്നാം തവണ യോഗം ചേരുമ്പോഴും ഒരു കാഴ്ചപ്പാടുമില്ലെന്നും അഴിമതിയും തട്ടിപ്പുമാണ് നേതാക്കളെ ഒന്നിപ്പിച്ചതെന്നും ബിജെപിയുടെ മുതിർന്ന നേതാവായ രവി ശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. ലാലു പ്രസാദ് യാദവ് നിലവിൽ ജാമ്യത്തിലാണെന്നും രാഹുൽ ​ഗാന്ധി ചൈനയുടെ വക്താവായി മാറിയെന്നും അദ്ദേഹം കൂട്ടിചേർത്തു. ദാരിദ്യം നീക്കാനോ, കർഷകർക്കും സ്ത്രീകൾക്കും വേണ്ടി ഒരു പദ്ധതി പോലും രൂപീകരിക്കാനോ 'ഇന്ത്യ' മുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു. 


***എച്ച്.ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഹൈക്കോടതി


ബെംഗലൂരു: കർണാടകയിലെ ഏക ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ ഹൈക്കോടതി അയോഗ്യനാക്കി. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കെ നടരാജന്റെ സിംഗിൾ ബഞ്ചിന്റേതാണ് വിധി. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ പ്രജ്വൽ, ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ ചെറുമകനുമാണ്.


പ്രജ്വലിന്റെ അച്ഛൻ എച്ച് ഡി രേവണ്ണ ഹോലെനരസിപൂരിൽ നിന്നുള്ള എംഎൽഎയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ സംബന്ധിച്ച് വ്യാജവിവരങ്ങൾ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രജ്വലിനെ ഹൈക്കോടതി അയോഗ്യനാക്കിയത്


***ഇരട്ടക്കൊലപാതകം: വിചാരണക്കോടതി വെറുതെവിട്ട മുന്‍ എംപിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി


രാഷ്ട്രീയ ജനതാദൾ (ആർജെഡി) പാര്‍ട്ടി നേതാവും മുൻ എംപിയുമായ പ്രഭുനാഥ് സിംഗിന്‌ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി. 1995ലെ ഇരട്ടക്കൊലപാതക കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്


***നടൻ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്‌


നടൻ ആർ മാധവനെ പൂനെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ(എഫ്‌ടിഐഐ) യുടെ പ്രസിഡന്റും ഗവേണിങ്‌ കൗൺസിൽ ചെയർമാനുമായി നിയമിച്ചു. ഇൻഫർമേഷൻ ആൻഡ്‌ ബ്രോഡ്‌കാസ്റ്റിങ്‌ മന്ത്രാലയമാണ്‌ ഇക്കാര്യം അറിയിച്ചത്‌. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്സ് പ്ലാറ്റ്ഫോമിലൂടെ മാധവന് അഭിനന്ദനം അറിയിച്ചു.


***ലെസ്‌ബിയൻ ദമ്പതികളെ ഒന്നിപ്പിച്ച്‌ ഡൽഹി ഹൈക്കോടതി


പങ്കാളികളിൽ ഒരാളെ മാതാപിതാക്കൾ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച്‌ സമർപ്പിക്കപ്പെട്ട ഹേബിയസ്‌ കോർപസ്‌ ഹർജിയിലാണ്‌ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ് , നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്‌. ഇരുവർക്കും പ്രായപൂർത്തിയായതാണെന്നും ഒരുമിച്ച്‌ താമസിക്കാൻ ആഗ്രഹിച്ചാൽ തടയാനാകില്ലന്നും കോടതി വ്യക്തമാക്കി.



അന്തർദേശീയം

*******************


***-G-20: ഷി ജിന്‍ പിംഗ് പങ്കെടുത്തേക്കില്ല; പിന്മാറ്റം മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഒഴിവാക്കാനെന്ന് കേന്ദ്രസര്‍ക്കാര്


ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ബ്രിക്‌സ് സമ്മേളനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്


***ഗാബോൺ ഇനി പട്ടാളമേധാവി ഭരിക്കും


ലിബർവിൽ

സൈനിക മേധാവിയായ ജനറൽ ബ്രൈസ് ഒലിഗുയി എൻഗ്യുമയെ അട്ടിമറി നടന്ന ഗാബോണിന്റെ തലവനായി പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷനിലൂടെ സൈന്യമാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.


പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ പ്രസിഡന്റ്‌ അലി ബോംഗോ ഒൻഡിംബയുടെ ബന്ധുവാണ്‌ എൻഗ്യൂമ. നിലവിൽ അലി ബോംഗോ വീട്ടുതടങ്കലിലാണ്‌. ഗാബോൺ നേരത്തേ ഫ്രഞ്ച് കോളനിയായിരുന്നു. 1967 മുതൽ 56 വർഷമായി പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയുടെ കുടുംബമാണ് രാജ്യം ഭരിക്കുന്നത്. 14 വർഷമായി അധികാരത്തിലുള്ള പ്രസിഡന്റ്‌ അലി ബോംഗോ ഒൻഡിംബ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അട്ടിമറി നടന്നത്‌.


സാംസ്കാരികം

***********************


***സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു


ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ചുപേർക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ നാലു പേർക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരാൾക്കുമാണ്‌ 2022-23 അധ്യയന വർഷത്തെ അവാർഡ്‌.


പാഠ്യ- പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും മാതൃകാ ക്ലാസ്‌ അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറുമായ സമിതി ജേതാക്കളെ തെരഞ്ഞെടുത്തത്‌. ചൊവ്വ രാവിലെ 10ന്‌ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ  മന്ത്രി എം ബി രാജേഷ് അവാർഡ്‌ വിതരണംചെയ്യും.


കായികം

************


*** ബാബറിനേക്കാള്‍ മികച്ചത് കോലി: വസീം അക്രം


 സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന ചോദ്യവുമായി വലിയ ചര്‍ച്ച നടക്കുന്ന പേരുകളാണ് വിരാട് കോലിയുടെയും ബാബര്‍ അസമിന്‍റേയും.  വിരാട് കോലി, ബാബര്‍ അസം എന്നിവരില്‍ നിന്ന് മികച്ച ബാറ്ററെ കണ്ടെത്തുക ശ്രമകരമാണ്. അതിനാലാണ് ഞാന്‍ സെലക്‌ടറാവാത്തത്. എനിക്ക് നാട്ടില്‍ നിന്ന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നേക്കാം. എങ്കിലും തുറന്നുപറയാം. ബാബറിനേക്കാള്‍ മികച്ച താരം വിരാട് കോലിയാണ്. ബാബര്‍ ഏറ്റവും മികച്ച ബാറ്ററിലേക്കുള്ള യാത്രയിലാണ് എന്നതില്‍ സംശയമില്ല. അദേഹം സമകാലിക ഇതിഹാസങ്ങളില്‍ ഒരാളാണ്, വസീം അക്രം പറഞ്ഞു.


വാണിജ്യം

************


*** സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.


 ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,040 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5505 രൂപയിലുമാണ് ഇന്നലത്തെ സംസ്ഥാനത്തെ വ്യാപാരം


***2023 ഓഗസ്റ്റിൽ സമാഹരിച്ച ₹1,59,069 കോടി മൊത്ത ജിഎസ്ടി വരുമാനം; 11% വാർഷിക വളർച്ച രേഖപ്പെടുത്തുന്നു


2023 ആഗസ്ത് മാസത്തിൽ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം ₹ 1,59,069 കോടിയാണ്, അതിൽ സിജിഎസ്ടി ₹ 28,328 കോടി, എസ്ജിഎസ്ടി ₹ 35,794 കോടി, ഐജിഎസ്ടി ₹ 83,251 കോടി (ശേഖരിച്ച ₹ 43,550 കോടി ഉൾപ്പെടെ ) ചരക്കുകളുടെ ഇറക്കുമതി ₹ 11,695 കോടിയാണ് ( ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ₹ 1,016 കോടി ഉൾപ്പെടെ ).


*** ചില നിബന്ധനകൾക്ക് വിധേയമായി എയർ ഇന്ത്യ-ടാറ്റ എസ്ഐഎ എയർലൈൻസ് ലയനത്തിന് CCI അനുമതി നൽകുന്നു     


പ്ലാറ്റ്‌ഫോം X-ലെ ഒരു പോസ്റ്റിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പറഞ്ഞു, "ടാറ്റ എസ്‌ഐ‌എ എയർലൈൻസിനെ എയർ ഇന്ത്യയിലേക്ക് ലയിപ്പിക്കുന്നതിനും കക്ഷികൾ വാഗ്ദാനം ചെയ്യുന്ന സന്നദ്ധ പ്രതിബദ്ധതകൾക്ക് വിധേയമായി എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് ചില ഓഹരികൾ ഏറ്റെടുക്കുന്നതിനും സിസിഐ അംഗീകാരം നൽകുന്നു,"


***ജി.ഡി.പിയും 'വാഹനങ്ങളും' തുണച്ചു; സെന്‌സെക്സും നിഫ്റ്റിയും കുതിച്ചു


പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന ജി.ഡി.പി വളര്‍ച്ച, വാഹന നിര്‍മ്മാണ കമ്പനികളുടെ ഓഗസ്റ്റിലെ മികച്ച വില്‍പന തുണച്ചു.


വ്യാപാരാന്ത്യം സെന്‍സെക്‌സുള്ളത് 555.75 പോയിന്റ് (0.86%) നേട്ടവുമായി 65,387.16ല്‍; നിഫ്റ്റി 181.50 പോയിന്റ് (0.94%) ഉയര്‍ന്ന് 19,435.30ലും


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍