ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   മിഥുനം 28

കാർത്തിക  / ഏകാദശി

2023  ജൂലായ് 13, വ്യാഴം


ഇന്ന് ;


    കാശ്മീർ ''രക്തസാക്ഷി ദിന"മായി

    പാകിസ്ഥാൻ ആചരിക്കുന്നു.!

           *********

[ 1931 ൽ കാശ്മീർ മഹാരാജാവിനെ തിരെ ആൾക്കാരെ പ്രകോപിപ്പിച്ചതിനും ഭീകരത വാദത്തിനും അബ്ദുൾ ഖാദീർനെ വിചാരണ ചെയ്തിരുന്ന കോടതിയുടെ പുറത്ത് ലഹള നടത്തിയപ്പോൾ പോലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മ ദിനം ]


.              * International Rock Day !

               ്്്്്്്്്്്്്്്്്്്്


            ദേശീയ ഫ്രെഞ്ച്‌ ഫ്രൈ ഡേ !

             ***********

.              [ National French Fry Day]


* മോണ്ടിനെഗ്രൊ: രാഷ്ട്ര സ്ഥാപന ദിനം!

* USA;

* Beef Tallow Day

* Embrace Your Geekness Day

* National Barbershop Music Appreciation

   Day

* National Beans ‘N’ Franks Day

* National Delaware Day

           ഇന്നത്തെ മൊഴിമുത്ത് .

          ്്്്്്്്്്്്്്്്്്്്്

''ഇതു രണ്ടാം ദിവസമാണ്. ആദ്യത്തെ ദിവസം അതായത് മിനിഞ്ഞാന്ന്, അത് വന്ന് രണ്ടാം നിലയിലെ ജനലിലൂടെ രാജീവൻ കിടക്കുന്നത് നോക്കി. പിൻകാലിൽ നിന്ന് കൊണ്ടാണ് നോക്കിയത്. കുറിയ മുൻകാലുകൾ പുറത്തെ ചുമരിൽ അമർത്തിപ്പിടിച്ചുവെന്നാണ് അവൻ പറയുന്നത്. ഇരുപതടി ഉയരമുണ്ട് .പക്ഷേ അതൊരു കുട്ടിദിനോസറായിരുന്നു. കൗതുകമുള്ള മുഖം. രാജീവന് അതിനെ ഉമ്മ വക്കാൻ തോന്നി. പക്ഷേ വെച്ചില്ല, അറിയില്ലല്ലോ അതിന് ഉമ്മ ഇഷ്ടമാവുമോ എന്ന്''


.              [ - ഇ.ഹരികുമാര്‍ ]


        **********


പാർവ്വതി ഓമനക്കുട്ടൻ - 2008-ലെ ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയും . 2008 ഡിസംബർ 13-ന്‌ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിൽ നടന്ന മിസ് വേൾഡ് ഗ്രാന്റ് ഫൈനലിലാണ് പാർവ്വതി കിരീടമണിഞ്ഞത്. 2008 ഡിസംബർ 3-ന്‌ നടന്ന മിസ് വേൾഡ് ടോപ്പ് മോഡൽ മത്സരത്തിൽ സെക്കന്റ് റണ്ണറപ്പായിരുന്ന മുൻ മിസ്‌ ഇന്ത്യ പാർവ്വതി ഓമനക്കുട്ടന്റേയും (1987),


2002-ൽ തമ്പി കണ്ണന്താനം  സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായി  അഭിനയിക്കുകയും ചെയ്ത, നടൻ മോഹൻലാലിന്റെ  മകനും അഭിനേതാവും സഹ സംവിധായകനുമായ പ്രണവ് മോഹൻലാലിന്റേയും (1990 ),


ഏറ്റവും നല്ല ഗാനരചയിതാവ് എന്ന ഗണത്തിൽ 7തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ പ്രസിദ്ധ തമിഴ് കവി വൈരമുത്തുവിന്റെയും (1953),


2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടുകയും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ 'സോനു നിഗമിന്റേയും (1973), 


2004 ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കുകയും

തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ ടെലിവിഷന്‍ സീരിയല്‍ അഭിനയ രംഗത്തും ചലച്ചിത്ര നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര നടി സീതയുടേയും (1964),


ഫ്രീ സോഫ്റ്റ് വെയറിന്റെ വക്താക്കളിൽ പ്രധാനിയും,  സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടർ കൗൺസലും ചെയർമാനുമായ എബൻ മോഗ്ലനെയും (1959), 


ഇൻഡ്യാന ജോൺസ്, സ്റ്റാർ വാർസ്, ബ്ലേഡ് റണ്ണേർസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രശസ്ത ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡിന്റെയും (1942) ജന്മദിനം !!!

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു


പോർച്ചുഗീസ്: ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു.  ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്. ‘ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്’, ‘ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്’, ‘ദി ജോക്ക്’ തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.


ചെക്കോസ്ലോവാക്യയിലെ സർക്കാർ ഇദ്ദേഹത്തിന്റെ രചനകൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1975 മുതൽ ഫ്രാൻസിലായിരുന്ന മിലൻ കുന്ദേരയ്ക്ക് 1981-ൽ ഫ്രഞ്ച് സർക്കാർ പൗരത്വം നൽകി. 2019 -ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നൽകി.


1985-ലെ ജറുസലേം പ്രൈസ്, 1987-ൽ യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെർഡർ പ്രൈസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2021-ൽ , സ്ലോവേനിയൻ പ്രസിഡന്റ് അദ്ദേഹത്തിനെ ഗോൾഡൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചു.


*ഈ വർഷം കടുത്ത പ്രതിസന്ധി വരുന്ന സാഹചര്യം: കേന്ദ്ര നിലപാടിനെ വിമർശിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ


ദില്ലി: സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രസർക്കാരിന്റെ നിലപാടുകളെ നിശിതമായി വിമർശിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട് സംസാരിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം


* പെൻഷൻ വിതരണം ജൂലൈ 14 മുതൽ; 


 ജൂലൈ പതിനാല് മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷാപെൻഷൻ നൽകുന്നതിനു വേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ധനകാര്യ വകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതം 874 കോടി രൂപയാണ് വിതരണം ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു.

പ്രാദേശികം

*****


*ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസ്; ആറു പേര്‍ കുറ്റക്കാര്‍; ഭീകരപ്രവര്‍ത്തനവും വധശ്രമവും തെളിഞ്ഞു 


 തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ കേസിലെ രണ്ടാം ഘട്ട വിധി പ്രസ്താവുമായി കൊച്ചി എന്‍ ഐ എ കോടതി. സംഭവത്തിന്റെ മുഖ്യ സൂത്രധാരനും ആലുവ സ്വദേശിയുമായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍ അടക്കം പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ ആറു പേര്‍ കുറ്റക്കാരെന്ന് കോടതി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സജല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്.   നാസര്‍, സജല്‍, നജീബ്, നൗഷാദ്, അയ്യൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവരെയാണ് കുറ്റക്കാരായി കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ കുറ്റക്കാരായി കണ്ടെത്തിയത്. 


*ക്രിമിനല്‍ കേസ് പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്റെ ജോലി; അതെങ്ങനെ കുറ്റകരമാകും ?


അതിന്റെ പേരില്‍ എങ്ങനെ ക്രിമിനല്‍ കേസ് നിലനില്‍ക്കും? എങ്ങനെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ കഴിയും? വിശാഖന്‍ കേസിന് പിന്നാലെ മാതൃഭൂമി ന്യൂസ് കേസിലും പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിട്ടുതരാൻ നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട് മംഗളം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പത്തനംതിട്ട സ്വദേശി ജി. വിശാഖൻ നല്‍കിയ ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച സമാന വിഷയത്തില്‍ പൊലീസിനെ രൂക്ഷമായി ഹൈക്കോടതി വിമര്‍ശിച്ചു.


മാതൃഭൂമി ന്യൂസിനെതിരായ കേസിലാണ് കോടതി വിമര്‍ശനം. തിരിച്ചറിയല്‍ പരേഡ് നടത്തണമെങ്കില്‍ പ്രതിയുടെ മുഖം മറച്ചു കൊണ്ട് വരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്റെ ജോലിയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിരീക്ഷിച്ചു.


 *കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. 


കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടു കൂടി മംഗലം ഡാം-ഓടംതോട് റോഡിൽ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.


സ്കൂൾ ട്രിപ്പ് പോകുന്നതിനിടെ കാട്ടുപന്നികൾ ഓട്ടോയുടെ കുറുകെ ചാടുകയായിരുന്നു.ഓട്ടോയിലുണ്ടായിരുന്ന വിദ്യാർത്ഥികളായ അമയ, അനയ, ടോമിലിൻ എന്നീ മൂന്ന് വിദ്യാർഥികള്‍ക്ക് പരുക്കുണ്ട്. 


*എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി; ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു.


ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി നിർദേശമെന്നും ഇടക്കാല ജാമ്യാവശ്യം പ്രത്യേക കോടതി തള്ളിയെങ്കിൽ പിന്നീട് സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടതെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തെ തുടർന്നാണ് രവിശങ്കർ ഹർജി പിൻവലിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹരജി പരിഗണിച്ചത്.


* കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ചു.


 കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും റഫർ ചെയ്ത രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടമുണ്ടായത്. കോട്ടയം ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്കും, രോഗിക്കും മറ്റൊരാളിനും പരിക്കേറ്റു. 


*പാലക്കാട് പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് രണ്ട് പേർ മരിച്ചു


 കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ്‌ പെരുവമ്പ് വെള്ളപ്പന സ്വദേശി സി വിനു (36), പൊൽപ്പുള്ളി വേർകോലി സ്വദേശി എൻ വിനിൽ (32) എന്നിവരാണ് മരിച്ചത്.  പൊളിക്കുന്നതിനിടെ ഇരുവരും കോൺക്രീറ്റ് സ്ലാബിനടിയിൽ പെടുകയായിരുന്നു. നാട്ടുകാരെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


*ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; നാളെയും മറ്റന്നാളും ശക്തമായ മഴ, ഈ ജില്ലകളിൽ യെല്ലോ അലേർട്ട്


സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വരും മണിക്കൂറിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


* അശ്രിത നിയമനം; അശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ 25% ശമ്പളം പിടിക്കും.


സമാശ്വാസ തൊഴിൽദാന പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.


*ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്പെൻഷൻ


 കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഓർത്തോ വിഭാഗം ഡോക്ടർ ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്തു. തൃശൂർ മെഡിക്കൽ കോളേജിലെ  ഡോക്ടറാണ് ഷെറി ഐസക്.  പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറിക്ക് തീയതി നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.

ദേശീയം

*****


*മണിപ്പൂരിൽ ഇതുവരെ കൊല്ലപ്പെട്ടത് 142 പേർ, രജിസ്റ്റർ ചെയ്തത് 5995 എഫ്ഐആറുകൾ


മണിപ്പൂരിൽ ഇതുവരെ 142 പേർ കൊല്ലപ്പെട്ടെന്നും, ഇവരിൽ ഭൂരിഭാഗവും ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും സംസ്ഥാന സർക്കാറിന്റെ റിപ്പോർട്ട്‌. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് വ്യക്തമായ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ജൂലൈ മൂന്നിന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജൂലൈ 10ന് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.


*ബാലസോർ ട്രെയിൻ അപകടം; 7 റെയിൽവേ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ ഏഴ് റെയിൽവേ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അപകടത്തിൽ സിബിഐ അറസ്റ്റ് ചെയ്ത മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.


*കുറഞ്ഞ വിലയ്ക്ക് തക്കാളി എത്തിക്കാൻ കേന്ദ്രം; വിപണിയിൽ നേരിട്ടിടപെടാൻ നീക്കം


ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തക്കാളി സംഭരിച്ച് തക്കാളി വിലയിൽ ഏറ്റവും അധികം കുതിച്ചുചാട്ടം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷനോടും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനോടും ഉപഭോക്തൃകാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.


***207.71 മീറ്റര്‍, യമുനയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍; അമിത് ഷായ്ക്ക് കത്തെഴുതി കെജ്രിവാള്


 കനത്ത മഴ ഡല്‍ഹിയില്‍ തുടരുന്നതിനിടെ യമുനാ നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. 207.71 മീറ്ററായിട്ടാണ് ബുധനാഴ്ച്ച ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. 1978ല്‍ 207.49 മീറ്റര്‍ ആയി ജലനിരപ്പ് ഉയര്‍ന്നതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ തലസ്ഥാന നഗരി പ്രളയഭീതിയിലാണ്. യമുനയിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്.


*രാഹുൽ ഗാന്ധി സോണിയയുടെ വീട്ടിൽ നിന്നും താമസം മാറുന്നു; ഇനി പുതിയ വീട്


എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന രാഹുൽ ഗാന്ധി ഇനി പുതിയ വീട്ടിലേക്ക്. സൗത്ത് ഡൽഹിയിലുള്ള അന്തരിച്ച മുൻ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിയിലേക്കാണ് രാഹുൽ മാറുന്നത്. നിസാമുദീൻ ഈസ്റ്റിലെ ബി12 എന്നതായിരിക്കും ഇനി രാഹുലിന്റെ മേൽവിലാസം


*പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്രിമമായി നിർമിച്ചെടുത്തത്‌: സിപിഐ എം


 പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന ഭരണകൂടവും തെരഞ്ഞെുപ്പ്‌ കമ്മീഷനും ഭരണകക്ഷിക്ക് കൂട്ടുനിന്ന്‌ വ്യാജമായി സൃഷ്‌ടിച്ചെടുത്തതാണെന്ന്‌ സിപിഐ എം പൊളീറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത്‌ സമിതി വോട്ടണ്ണലിൽ നടന്ന വൻ അട്ടിമറിയിൽ അതിശക്തമായ രോഷം രേഖപ്പെടുത്തിയ പാർടി, തെരഞ്ഞെടുപ്പ്‌ കമീഷന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ നഗ്നമായി ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

അന്തർദേശീയം

*******


*പരിസ്ഥിതിയെ നോവിയ്ക്കാൻ വയ്യ,  സ്വകാര്യ ജെറ്റ് വിൽക്കുന്നു; ഉറച്ച തീരുമാനവുമായി കോടീശ്വരൻ  


 പാട്രിയോട്ടിക് മില്യണയേഴ്‌സിന്റെ വൈസ് ചെയർമാൻ സ്റ്റീഫൻ പ്രിൻസാണ് തന്റെ സ്വകാര്യ ജെറ്റായ സെസ്ന 650 സിറ്റേഷൻ വിൽക്കുന്ന കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ ജെറ്റിന്റെ കാർബൺ ബഹിർ​ഗമനം വളരെക്കൂടുതലാണെന്നും സ്വകാര്യജെറ്റ് ഉപയോ​ഗം പരിസ്ഥിതിക്ക് ദോഷമാണെന്നുമുള്ള തിരിച്ചറിവുണ്ടായതിനെ തുടർന്നാണ് വിമാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം, ലോംഗ് റേഞ്ച് കോർപ്പറേറ്റ് ജെറ്റായിരുന്നു സ്റ്റീഫൻ പ്രിൻസിന് സ്വന്തമായുണ്ടായിരുന്നത്

കായികം

****


*വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിലേക്ക്.


ആദ്യ റണ്ണെടുക്കാൻ വേണ്ടി വന്നത് 16 പന്തുകൾ, പിന്നീട് ജയ്സ്വാളിന്റെ കിടിലൻ കളി; ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം. അരങ്ങേറ്റ മത്സരം കളിക്കുന്ന യശസ്വി ജയ്സ്വാളും, നായകൻ രോഹിത് ശർമ്മയും തകർപ്പൻ പ്രകടനങ്ങളുമായി തിളങ്ങി. വിൻഡീസിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 150 റൺസിന് മറുപടിയായി കളിക്കുന്ന ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ 80/0 എന്ന ശക്തമായ നിലയിലാണ്. 40 റൺസ് നേടിയ യശസ്വി ജയ്സ്വാളും, 30 റൺസോടെ നായകൻ രോഹിത് ശർമ്മയുമാണ് ക്രീസിൽ. വിൻഡീസിന്റെ ഒന്നാമിന്നിങ്സ് സ്കോറിലേക്ക് 70 റൺസിന്റെ മാത്രം അകലമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യൻ ജേഴ്സിയിലെ അദ്യ റൺസ് നേടാൻ കഷ്ടപ്പെട്ട ജയ്സ്വാൾ പിന്നീട് തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.


*ഐസിസി ടെസ്റ്റ് റാങ്കിംഗ്: ട്രാവിസ് ഹെഡിന് ചരിത്രനേട്ടം, സ്മിത്തിനും ലാബുഷെയ്നിനും തിരിച്ചടി


ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ചരിത്ര നേട്ടവുമായി ഓസ്ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്. ആഷസിലെ മൂന്നാം ടെസ്റ്റിനുശേഷം പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയന്‍ ടീമിലെ സഹതാരങ്ങളായ സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലാബുഷെയ്നിനെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഹെഡിന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.

വാണിജ്യം

****


*സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഡോളറും എണ്ണയും 'ചതിച്ചു'...


 ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ. അന്തര്‍ദേശീയ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് വില കൂടാന്‍ കാരണം എന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം, ഇ-വേ ബില്ല് നിര്‍ബന്ധമാക്കുന്നതിനെതിരെ ജ്വല്ലറി വ്യാപാരികള്‍ രംഗത്തുവന്നിട്ടുണ്ട്.


*നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം


ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ഇന്ത്യയുടെയും അമേരിക്കയുടെയും ജൂണിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ സംബന്ധിച്ച ആശങ്ക ശക്തമായതിനെ തുടർന്നാണ് ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റത്. ബിഎസ്ഇ സെൻസെക്സ് 223.94 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,393.50-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 55.10 പോയിന്റ് നഷ്ടത്തിൽ 19,384-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ഇന്നത്തെ സ്മരണ !

********


തലയൽ എസ് കേശവൻനായർ മ.(2015)

മനോഹരി സിങ്ങ്  മ. (1931-2010)

ആശാപൂർണ്ണാ ദേവി മ. (1909-1995)

ഫ്രീഡ്റിച്ച് കെക്കുലെ മ. (1829-1896 )

ഫ്രിഡ കാഹ്‌ലോ മ. (1907 -1954


ഇ ഹരികുമാർ ജ. (1943-2020) 

കേസർബായ് കേർകർ ജ. (1892-1977)

പ്രകാശ് മെഹറ ജ. (1939-2009)

ആൽബർട്ടോ അസ്കാരി ജ. (1918-1955)

നീയസ് ജൂലിയസ് അഗ്രിക്കോള ജ. (40-93)

ചരിത്രത്തിൽ ഇന്ന് …

********


1822 - ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം: തെർമോപൈലയിൽ വച്ച് ഗ്രീക്കുകാൾ ഒട്ടോമൻ സേനയെ പരാജയപ്പെടുത്തി.


1832 - ഹെന്രി റോവ് സ്കൂൾക്രാഫ്റ്റ്, മിസിസിപ്പി നദിയുടെ ഉൽഭവസ്ഥാനം കണ്ടെത്തി.


1844 - ലോകത്ത് ആദ്യമായി ടെലഗ്രാഫ് സന്ദേശം വാഷിംഗ്ടണിൽ നിന്ന് ബാൾട്ടിമോറിലേക്ക്  അയച്ചു.


1878 - ബെർലിൻ ഉടമ്പടി: ബാൾക്കൺ  മേഖലയിലെ സെർബിയ, മോണ്ടിനെഗ്രോ, റൊമാനിയ എന്നിവ ഒട്ടോമാൻ സാമ്രാജ്യത്തിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായി.


1908 - ആധുനിക ഒളിമ്പിക്സിൽ വനിതകൾ ആദ്യമായി പങ്കെടുത്തു.


1912 - മൗലാന അബ്ദുൾ കലാം ആസാദ്  തന്റെ വിഖ്യാതമായ അൽ ഹിലാൽ എന്ന ഉർദ്ദു വാർത്താപത്രിക പുറത്തിറക്കി.


1959 - വിമോചനസമരത്തിന് ഭാഗമായി അങ്കമാലിയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പോലീസ് വെടിവെയ്പിൽ മരണം.


1995 - വ്യാഴ ഗ്രഹത്തിന്റെ  അന്തരീക്ഷത്തിൽ പ്രവേശിച്ച നാസയുടെ ഗലീലിയോ പേടകം ദൗത്യം ആരംഭിച്ചു.


2005 - പാകിസ്താനിലെ ഘോട്കിയിൽ മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ച് നൂറ്റമ്പതിലേറെപ്പേർ മരിച്ചു.


2011 - സായാഹ്ന തിരക്കിനിടെ മൂന്ന് ബോംബ് സ്ഫോടനങ്ങളിൽ മുംബൈയിൽ 26 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


2011 - ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 1999 അംഗീകരിച്ചു, ഇത് ദക്ഷിണ സുഡാനെ ഐക്യരാഷ്ട്രസഭയുടെ അംഗത്വ പദവിയിലേക്ക് അംഗീകരിച്ചു.


2016 - യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവച്ചു.


2017 - മഹാരാഷ്ട്രയിലെ മാട്ടുംഗ സബർബൻ റെയിൽവേ സ്റ്റേഷൻ രാജ്യത്തെ ആദ്യ വനിതാ റെയിൽവേ സ്റ്റേഷൻ ആയി ചരിത്രത്തിൽ ഇടം പിടിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍