DYFI വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയ്ക്കു കീഴിലെ മുഴുവൻ മേഖലാ സമ്മേളനങ്ങളും പൂർത്തീകരിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

DYFI വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയ്ക്കു കീഴിലെ 13 മേഖലാ സമ്മേളനങ്ങളും പൂർത്തീകരിച്ചു. DYFI സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ വിവിധ ഇടങ്ങളിലെ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ 153 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തീകരിച്ചതിനു ശേഷമാണ് മേഖല സമ്മേളനങ്ങൾ ആരംഭിച്ചത്. ഫുട്ബോൾ ടൂർണമെന്റുകൾ, കായികമേളകൾ, പി എസ് സി രജിസ്ട്രേഷൻ മേള, പഠനോത്സവങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, ക്വിസ് മത്സരം, രക്ത ദാന ക്യാമ്പുകൾ, നേത്ര പരിശോധന ക്യാമ്പുകൾ, ചിത്രരചനാ മത്സരം തുടങ്ങി വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ സമ്മേളനങ്ങളുടെ ഭാഗമായി നടന്നു.


DYFI പന്നിത്തടം മേഖല സമ്മേളനം  DYFI സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ. എസ്. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആഷിഫ് അഹമ്മദ് അദ്ധ്യക്ഷനായി.  ഭാരവാഹികൾ: ആഷിഫ് അഹമ്മദ് (പ്രസിഡന്റ്), കെ. . ഗിൽസൺ (സെക്രട്ടറി), കെ. വി. വിനേഷ് (ട്രഷറർ) 


അത്താണി മേഖല സമ്മേളനം DYFI സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ. എസ്. റോസൽ രാജ് ഉദ്ഘാടനം ചെയ്തു. മനു മോഹൻ അദ്ധ്യക്ഷനായി. ഭാരവാഹികൾ :

 മനു മോഹൻ (പ്രസിഡന്റ്), അനീഷ് ചന്ദ്രൻ (സെക്രട്ടറി), എം. . നിരൺ ദാസ് (ട്രഷറർ)


കടങ്ങോട് മേഖല സമ്മേളനം DYFI ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജാസിർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കെ. സി. നിമൽ അദ്ധ്യക്ഷനായി.  ഭാരവാഹികളായി കെ. . നിമൽ (പ്രസിഡന്റ്), എം. . ജിജേഷ് (സെക്രട്ടറി), എം. എ. നിസാമുദ്ദീൻ (ട്രഷറർ)

തെക്കുംകര മേഖല സമ്മേളനം DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. . നിയാസ് ഉദ്ഘാടനം ചെയ്തു. കെ. സി. നിധീഷ് അദ്ധ്യക്ഷനായി.  ഭാരവാഹികൾ: അനുശ്വര സി. .  (പ്രസിഡന്റ്), അമൽ റാം (സെക്രട്ടറി), എം. എ. അഭിലാഷ് (ട്രഷറർ)

വെള്ളാറ്റഞ്ഞൂർ മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം എൻ. . ജിഷ്ണു ഉദ്ഘാടനം ചെയ്തു. കെ. . പ്രദീപ് അദ്ധ്യക്ഷനായി.  ഭാരവാഹികൾ: 

എ. ബി നിജിൽ (പ്രസിഡന്റ്), ടി. ബി. ബിനിൽ (സെക്രട്ടറി), കെ. ആർ. രാകേഷ് (ട്രഷറർ)

വേലൂർ മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം കെ. എ . സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ടി എസ് വിനിൽ അദ്ധ്യക്ഷനായി.  ഭാരവാഹികൾ:

 ടി.എസ്. വിനിൽ (പ്രസിഡന്റ്), കെ. പി. ബിബിൻ (സെക്രട്ടറി), രഞ്ജിത്ത് രാമകൃഷ്ണൻ (ട്രഷറർ)


മുണ്ടത്തിക്കോട് മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം കെ.  എ. സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. റോബിൻ ജോർജ്ജ് അദ്ധ്യക്ഷനായി.  ഭാരവാഹികൾ:

 പി. യു. ജിഖിൽ (പ്രസിഡന്റ്), എൻ. യു. ഉജീഷ് (സെക്രട്ടറി), പി. വിനയ് (ട്രഷറർ)

എരുമപ്പെട്ടി മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം എൻ. അമൽ രാജ് ഉദ്ഘാടനം ചെയ്തു. യദു കൃഷ്ണൻ അദ്ധ്യക്ഷനായി.  ഭാരവാഹികൾ: 

കെ. വി. വിനീത് (പ്രസിഡന്റ്), എൻ. എം. മിഥുൻ (സെക്രട്ടറി), കെ. . ജിഷ്ണു ലാൽ (ട്രഷറർ)

കുണ്ടന്നൂർ മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം പി. ജെ . ജ്യോതിസ് ഉദ്ഘാടനം ചെയ്തു. സി. എസ്. ഷിഹാബുദ്ദീൻ അദ്ധ്യക്ഷനായി.  ഭാരവാഹികൾ : വിഷ്ണു കെ. രാജ് (പ്രസിഡന്റ്), ആർ. മിഥുൻ ലാൽ (സെക്രട്ടറി), കെ. കെ. വിഷ്ണു (ട്രഷറർ) 

ഓട്ടുപാറ മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം കെ. എസ്. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് സിജത്ത് അധ്യക്ഷനായി.  ഭാരവാഹികൾ : അഹമ്മദ് സിജത്ത് (പ്രസിഡന്റ്), അജയ് മോഹൻ (സെക്രട്ടറി), ജിനു കെ. ഭരതൻ (ട്രഷറർ)

വടക്കാഞ്ചേരി മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം എൻ. എസ്. ജിഷ്ണു ഉദ്ഘാടനം ചെയ്തു. എം. ആർ. അനന്തു അദ്ധ്യക്ഷനായി.  ഭാരവാഹികൾ : പി. എസ്. വിശാൽ (പ്രസിഡന്റ്), വി. ശ്രീജിത്ത് (സെക്രട്ടറി), ഇ. എസ്. സുബീഷ് (ട്രഷറർ)

മണലിത്തറ മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം മിഥുൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. ജെ. ഷാനവാസ് അദ്ധ്യക്ഷനായി.  ഭാരവാഹികൾ : 

പി. ജെ. ഷാനവാസ് (പ്രസിഡന്റ്), ബിജു കൃഷ്ണൻ (സെക്രട്ടറി), വി. അർജുൻ (ട്രഷറർ)


പറമ്പായി മേഖല സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം കെ. എസ്. അനൂപ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ജയേഷ് അദ്ധ്യക്ഷനായി. ഭാരവാഹികൾ : കെ. ആർ. ജയേഷ് (പ്രസിഡന്റ്), വൈശാഖ് മോഹൻ (സെക്രട്ടറി), ടി. ജെ. സനീഷ് (ട്രഷറർ)

വിവിധ സമ്മേളനങ്ങളിലായി DYFI ബ്ലോക്ക് സെക്രട്ടറി ഇ.ആർ. രാഹുൽ, ബ്ലോക്ക് പ്രസിഡന്റ് കെ. ആർ. പ്രശാന്ത്, ബ്ലോക്ക് ട്രഷറർ എ. ഡി. അജി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ എൻ. എൻ. സുകന്യ, മിഥുൻ സജീവ്, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ എ. എസ്. സുബിൽ, എം. വിനീത്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം മഹേഷ് എം. മോഹനൻ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍