1198 എടവം 23
പൂരാടം / ദ്വിതീയ
2023 ജൂൺ 6, ചൊവ്വ
ഇന്ന് ;
വൈ.എം.സി.എ സ്ഥാപകദിനം!
************
ലോക കീട ദിനം/World Pest Day!
World Green Roof Day !
. *********
. * D-Day !
[On this day, Allied forces launched a massive invasion of Normandy, France during World War II, resulting in a pivotal victory that helped turn the tide of the war.]
* അന്തഃരാഷ്ട്ര റഷ്യൻ ദിനം !
*************
[ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവായി കരുതുന്ന കവി അലക്സാണ്ടർ പുഷ്കിന്റെ ജന്മദിനമായ ഇന്ന് യുനെസ്കൊ (UNESCO) അന്തഃരാഷ്ട്ര റഷ്യൻ ഭാഷദിനമായി ആചരിക്കുന്നു ]
* തൈവാൻ : എഞ്ചിനീയേഴ്സ് ഡേ !
* കൊറിയ: ചിൽഡ്രൻസ് ഫൌണ്ടേഷൻ ഡേ !
* സൌത്ത് കൊറിയ:മെമ്മോറിയൽ ഡേ!
* സ്വീഡൻ: ദേശീയ ദിനം!
* ബൊളീവിയ : അധ്യാപക ദിനം!
* ക്വീൻസ് ലാൻഡ് :ദേശീയ ദിനം!
* അമേരിക്ക;
ഹൻട്ടിങ്ങ്ടൺ ഡിസീസിനെ പറ്റി ബോധവൽക്കരണ ദിനം ! (മസ്തിഷ്കത്തിലെ കോശങ്ങൾ നശിക്കുന്ന ഒരു പാരമ്പര്യ രോഗം)
National Gardening Exercise Day !
National Yo-Yo Day !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം''
[ - ഉള്ളൂർ എസ്. പരമേശ്വരയ്യർ ]
(പ്രേമസംഗീതം)
. ****
പൊതു പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവും പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും സി പി ഐ എം പാർട്ടിയെ പ്രതിനിധീകരിക്കുന്ന നിയമസഭ അംഗവുമായ സി. കൃഷ്ണന്റെയും (1946),
60 ൽ ഏറെ മലയാളം തമിഴ് തെലുഗു ചിത്രങ്ങളിൽ അഭിനയിച്ച നടി ഭാവന എന്ന കാർത്തിക മേനോന്റെയും (1986),
മലയാളം,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര നടനും വിഡീയോ ജോക്കിയുമായ അനീഷ് പദ്മനാഭന്റേയും (1984),
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍, മറിയം മുക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാള ചലച്ചിത്ര നടി സന അല്‍ത്താഫിന്റേയും (1999),
പാക്കിസ്ഥാനി ക്രിക്കറ്റ് കളിക്കാരനും അംപയറുമായ അലീം ദാറിന്റെയും (1968)ജന്മദിനം !
. ******
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*അരിക്കൊമ്പന് രണ്ടുദിവസം ചികിത്സ ; തുറന്നുവിടുന്നത് വൈകും ,ചികിത്സ അപ്പർ കോഡയാറിൽ
രണ്ടാം തവണയും മയക്കുവെടിയേറ്റ അരികൊമ്പന് ആരോഗ്യപ്രശ്‌നമെന്ന് കണ്ടെത്തൽ. ഇതേതുടർന്ന് രണ്ടുദിവസത്തെ ചികിത്സയ്‌ക്ക്‌ശേഷം വനത്തിൽ തുറന്നുവിട്ടാൽ മതിയെന്ന് തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചു. വെളുപ്പിന് തേനിക്ക് സമീപമുള്ള പൂശാലംപെട്ടിക്ക് സമീപം ജനവാസമേഖലയിൽനിന്നാണ് മയക്കുവെടിവച്ച് പിടികൂടിയത്. തുടർന്ന് വനത്തിൽ തുറന്നുവിടാനായി 275 കിലോമീറ്റർ അകലെയുള്ള തിരുനെൽവേലി ജില്ലയിലെ കളക്കാട് മണിമുത്താർ മാഞ്ചോലയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് ആരോഗ്യനില തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയത്. അപ്പർ കോഡയാറിലെത്തിച്ച് ചികിത്സ നൽകാനാണ് തീരുമാനം.
*കെ ഫോണ്‍: 'എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്: മുഖ്യമന്ത്രി
ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്നും കെ ഫോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി
വ്യക്തമാക്കി.
പ്രാദേശികം
*****
*സഹ സംവിധായികയും സുഹൃത്തും 17.5 ഗ്രാം എംഡിഎംഎയുമായി അറസ്റ്റില്‍
കുന്നംകുളം ചൂണ്ടല്‍ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂര്‍ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെയാണു കൂനംമൂച്ചി ഭാഗത്തു നിന്നു പൊലീസ് പിടികൂടിയത്. ഒരുമിച്ചു ജീവിക്കുന്ന ഇവര്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകള്‍ വില്‍പന നടത്തുകയാണെന്നു കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഒരു പാര്‍ട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് ഒഴിവാക്കാനാകാത്ത നിലയിലേക്കു മാറിയെന്നും സുരഭി പൊലീസിനോടു പറഞ്ഞു. എംഡിഎംഎ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലയ്ക്കാണു വില്‍പനയും തുടങ്ങിയത്. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയയുമായി ഇവര്‍ക്കു നേരിട്ടു ബന്ധമുണ്ടെന്നാണു പൊലീസ് നല്‍കുന്ന സൂചന.
*കൊയിലാണ്ടിയിൽ ട്രെയിനിന് തീയിടാൻ ശ്രമം; മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ
സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ തീയിടാൻ ശ്രമം. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
* വിഭാഗീയത; ആലപ്പുഴയിലെ സി.പി.എം. നേതാക്കള്‍ക്കെതിരേ സംസ്ഥാന നേതൃത്വം നടപടി തുടങ്ങി.
പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ.മാരായ സി.കെ. സദാശിവന്‍, ടി.കെ. ദേവകുമാര്‍ എന്നിവരുള്‍പ്പെടെ നാല്പതിലധികം പേര്‍ക്കു നോട്ടീസ് നല്‍കി. കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷും ഇവരില്‍പ്പെടുന്നു.
ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, മന്ത്രി സജി ചെറിയാന്‍ എന്നിവരുടെ പക്ഷം ചേര്‍ന്ന് വിഭാഗീയപ്രവര്‍ത്തനം നടത്തിയെന്നതാണു കുറ്റം. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, തകഴി, ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത സംബന്ധിച്ചാണു സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ അന്വേഷണം നടത്തിയത്. ഈ നാല് ഏരിയ സെക്രട്ടറിമാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
*എഐ ക്യാമറ; ആദ്യ ദിനം 28891 നിയമലംഘനം പിടികൂടി
ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
*സര്‍വ്വകലാശാലകള്‍ ആഗോള മാറ്റങ്ങള്‍ക്കനുസരിച്ച് മാറണം; മുഖ്യമന്ത്രി
പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോള രീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആഗോളതലത്തില്‍ ആവശ്യം കൂടിവരുന്ന പഠന പദ്ധതികള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് കഴിയും. അതുറപ്പാക്കിയാല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ധാരാളം വിദ്യാര്‍ഥികള്‍ ഇങ്ങോട്ടുവരുന്ന സ്ഥിതി ഉണ്ടാവും. തൊഴില്‍ സാധ്യത പ്രതീക്ഷിച്ചാണ് കുട്ടികള്‍ വിദേശത്തേക്ക് കുടിയേറുന്നത്. ഇവിടെ തൊഴിലില്ലായ്മ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞു എന്നത് ആശാവഹമാണ്. നമ്മുടെ കുട്ടികള്‍ കേരളത്തിനു പുറത്തേക്ക് പോകുന്നതുപോലെ പുറത്തുനിന്ന് കുട്ടികള്‍ ഇങ്ങോട്ടും വരുന്ന സ്ഥിതി ഉണ്ടാവും.
*സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. ബിനു അടിമാലിയടക്കം മൂന്ന് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉല്ലാസ് അരൂർ ആയിരുന്നു കാർ ഓടിച്ചിരുന്നത്.
2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
*ആര്‍ടിസ്റ്റ് മിഥുന്‍ മോഹന്‍(38) അന്തരിച്ചു
കൊച്ചി; ഗോവയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഡിജിറ്റല്‍, നോണ്‍ ഡിജിറ്റല്‍ പെയിന്റിംഗ് മേഖലകളില്‍ ഒരു പോലെ ശ്രദ്ധിക്കപ്പെട്ട മിഥുന്‍ നിരവധി ചലച്ചിത്രങ്ങളുടേയും നാടകങ്ങളുടേയും ഭാഗമായിട്ടുണ്ട്.
*ഏഷ്യാനെറ്റ് വാർത്തകളെ വികലമാക്കുന്നു; ഈ വിവാദത്തീ കത്തിക്കാനാവുമെന്ന് വ്യാമോഹിക്കേണ്ട: മന്ത്രി എം ബി രാജേഷ്
പ്രതികരണം എടുത്തശേഷം ചില ഭാഗങ്ങൾ ഒഴിവാക്കി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയെന്ന് മന്ത്രി എം ബി രാജേഷ്. മന്ത്രി മുഹമ്മദ് റിയാസ് പോയിന്റ് ബ്ലാങ്കിൽ നടത്തിയ പരാമർശത്തെ സംബന്ധിച്ചുള്ള പ്രതികരമാണ് ആവശ്യമുള്ള ഭാഗം മാത്രമെടുത്ത് ഏഷ്യാനെറ്റ് വാർത്ത നൽകിയത്. റിയാസ് പറഞ്ഞത് എന്താണെന്ന് വ്യക്തമാക്കുകയും, അത് ചാനൽ പറയുന്നതു പോലെയല്ല എന്ന് മറുപടി നൽകിയിരുന്നുവെന്നും രാജേഷ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ദേശീയം
*****
*രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പുതിയ പാര്‍ട്ടി പ്രഗതിശീല്‍ കോണ്‍ഗ്രസ്
സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ മെയ്11 നു നടത്തുന്ന റാലിയിലായിരിക്കും ‘പ്രഗതിശീല്‍ കോണ്‍ഗ്രസ്’ എന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം 29നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുന്‍കയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്‌നം തീര്‍ന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തതാണ്.
*അരിക്കൊമ്പനെ ഇന്ന് തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി; അരിക്കൊമ്പൻ മിഷൻ മരവിപ്പിച്ചു.
എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിലക്കേർപ്പെടുത്തിയത്.
*സാക്ഷി മാലിക് ജോലിക്ക് തിരികെ കയറി; സമരത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്ന് വിശദീകരണം
ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചനടത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഷായുടെ വസതിയിലായിരുന്നു ഒരു മണിക്കൂര്‍നീണ്ട കൂടിക്കാഴ്ച.
ഗുസ്തിതാരങ്ങളായ ബജ്രംഗ് പൂണിയ, സംഗീത ഫൊഗട്ട്, സാക്ഷി മാലിക്, സാക്ഷിയുടെ ഭര്‍ത്താവ് സത്യവ്രത് കദിയാന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് അമിത് ഷാ താരങ്ങള്‍ക്ക് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
കൂടിക്കാഴ്ചയില്‍ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സാക്ഷി മാലിക് പിന്നീട് പറഞ്ഞു. നീതി കിട്ടുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് ട്വിറ്ററിലൂടെ അവർ വ്യക്തമാക്കി.
ആവശ്യങ്ങള്‍ വിശദീകരിച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണം മന്ത്രിയില്‍നിന്ന് ലഭിച്ചില്ലെന്ന് സത്യവ്രത് കദിയാനും പ്രതികരിച്ചു.
* ജയിലിൽ കഴിയുന്ന യു.പിയിലെ മുൻ എം.എൽ.എ മുക്താർ അൻസാരി 32 വർഷം മുമ്പത്തെ കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി.
ഉത്തർ പ്രദേശിലെ വാരണാസി കോടതിയാണ് അഞ്ചു തവണ എം.എൽ.എയായിരുന്ന അൻസാരിയെ കൊലപാതകക്കേസിൽ കുറ്റക്കാരനായി വിധിച്ചത്. 1991ൽ കോൺഗ്രസ് നേതാവിന്റെ കൊലക്ക് ഉത്തരവാദി മുക്താർ അൻസാരിയാണെന്നാണ് കോടതി കണ്ടെത്തിയത്. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അജയ് റായിയുടെ സഹോദരൻ അവദേശ് റായിയെ 1991 ആഗസ്ത് മൂന്നിന് വാരണാസിയിലെ അജയ് റായിയുടെ വീടിനു മുന്നിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
അന്തർദേശീയം
*******
*അതിര്‍ത്തി ലംഘിച്ച് ജെറ്റ് വിമാനം, പിന്തുടര്‍ന്ന് യുദ്ധവിമാനങ്ങള്‍; പ്രകമ്പനത്തില്‍ അമ്പരന്ന് വാഷിംഗ്ടണ്
വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ജെറ്റ് വിമാനത്തെ തകര്‍ന്ന് വീഴുന്നതിന് മുന്‍പ് യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്ന് സ്ഥിരീകരിച്ച് യുഎസ് വ്യോമസേന. എഫ്-16 യുദ്ധവിമാനങ്ങള്‍ ആണ് സെസ്‌ന 560 സൈറ്റേഷന്‍ എന്ന ജെറ്റിനെ പിന്തുടര്‍ന്നത്. സെസ്‌ന ജെറ്റിലെ പൈലറ്റുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
*യുഎസ് വായ്‌പാ പരിധി ഉയർത്തൽ ബില്ലിൽ ഒപ്പിട്ട് ബൈഡൻ
രാജ്യത്തിന്റ വായ്‌പാ പരിധി ഉയർത്തുന്നതിനായി യുഎസ് സെനറ്റ് പാസാക്കിയ ബില്ലിൽ ഒപ്പിട്ട് പ്രസിഡന്റ് ജോ ബൈഡൻ. ആഴ്‌ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ബിൽ അമേരിക്കന്‍ പ്രതിനിധിസഭയും സെനറ്റും പാസാക്കിയത്. പ്രസിഡന്റ് ഒപ്പിടുന്നതോടുകൂടി ബിൽ നിയമമാകും.
*നാറ്റോ സമാന സഖ്യം വേണ്ട; മുന്നറിയിപ്പുമായി ചൈന
സിംഗപ്പുർ; ഏഷ്യ പസഫിക് മേഖലയില്‍ നാറ്റോപോലുള്ള സൈനികസഖ്യങ്ങൾ സ്ഥാപിക്കുന്നതില്‍ മുന്നറിയിപ്പുമായി ചൈന. തയ്‌വാൻ കടലിടുക്കിൽ ചൈനയുടെയും യുഎസിന്റെയും സൈനിക കപ്പലുകൾ തൊട്ടടുത്തുകൂടി കടന്നുപോയ സാഹചര്യത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്‌ഫു മുന്നറിയിപ്പ് നല്‍കിയത്.
യുഎസ് പ്രതിരോധ സെക്രട്ടറി കൂടി പങ്കെടുത്ത സിംഗപ്പുരിലെ സുരക്ഷാ സമ്മേളനത്തിലായിരുന്നു ചൈനീസ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.
കായികം
****
*ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിലെ മാറ്റങ്ങൾ
അവസാനം കളിച്ച ടെസ്റ്റ് പരമ്പരയിൽ നിന്ന് ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഫൈനലിന് ഒരുങ്ങുന്നത്.
രഹാനയെ കൂടാതെ ശാർദുൽ താക്കൂറും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. തൻെറ വിവാഹസമയം ആയതിനാൽ ശാർദൂൽ ഓസീസിനെതിരെ കളിച്ചിരുന്നില്ല.
കെഎൽ രാഹുൽ പരിക്ക് കാരണം ഒഴിവായതിനാൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും ടീമിലെത്തി. കെ എസ് ഭരതാണ് ടെസ്റ്റിൽ നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഋഷഭ് പന്തിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവം ടീമിനെ ബാധിക്കുമെങ്കിലും പകരക്കാരാവാൻ കെൽപ്പുള്ള കളിക്കാർ നിലവിലെ ടീമിൽ ഉണ്ട്.
*ബൈ ബൈ ഇബ്ര ; ഇബ്രാഹിമോവിച്ചിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം
സാൻ സിറോ
‘ഭാവിയെപ്പറ്റി എല്ലാവരും ചോദിക്കുമ്പോൾ ഓടിയൊളിക്കുമായിരുന്നു ഞാൻ. പക്ഷേ, ഇന്ന് ഞാനതിന് തയ്യാറാണ്. സമയമായിരിക്കുന്നു’- സ്വീഡിഷ് ഫുട്‌ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. എസി മിലാനിൽനിന്ന് വിടപറയാനെത്തിയ നാൽപ്പത്തൊന്നുകാരൻ പക്ഷേ, പ്രൊഫഷണൽ കളിജീവിതം മതിയാക്കുകയാണെന്ന് സാൻ സിറോ സ്‌റ്റേഡിയത്തിൽനിന്ന് അറിയിച്ചു. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ മിലാൻ- ഹെല്ലസ്-വെറോണ മത്സരശേഷമായിരുന്നു നാടകീയ പ്രഖ്യാപനം.
കളത്തിൽ 24 വർഷമായുണ്ട്. ആകെ 988 കളികൾ, 573 ഗോളുകൾ, 35 കിരീടങ്ങൾ. ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, പിഎസ്‌ജി, അയാക്‌സ് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി പന്തുതട്ടി. സ്വീഡനായി 122 കളിയിൽ 62 ഗോളുകളുമുണ്ട്. എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ. രണ്ട് ലോകകപ്പിൽ കളിച്ചു.
വാണിജ്യം
****
* ഇന്നലെ സ്വർണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച വില ഇടിഞ്ഞിരുന്നു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5530 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4585 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
*ഓഹരി വിപണി
വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 62,547 പോയിൻറ്റിലാണ്.
ഈ വാരം 62,260 ലെ സ്പ്പോർട്ട് നിലനിർത്താനായാൽ വാരമദ്ധ്യം സൂചിക 62,930 നെ ലക്ഷ്യമാക്കി നീങ്ങും. ആഭ്യന്തര വിദേശ ഓപ്പറേറ്റർമാരും പ്രദേശിക നിക്ഷപകരും വാങ്ങലുകാരായി വിപണിയിൽ അണിനിരന്നതോടെ നിഫ്റ്റി സൂചിക 18,499 ൽ നിന്നും 18,662 ലേയ്ക്ക് കയറി. വാരാന്ത്യം നിഫ്റ്റി 18,534 പോയിൻറ്റിലാണ്. ഈവാരം 18,444 ലെ താങ്ങ് നിലനിർത്തിയാൽ സൂചിക 18,640 18,750 പോയിൻറ്റ് ലക്ഷ്യമാക്കാം.
ഇന്നത്തെ സ്മരണ !!!
*********
തരവത്ത് അമ്മാളുഅമ്മ മ. (1873 -1936)
കുഞ്ഞിലക്ഷമിക്കെട്ടിലമ്മ. മ. (1877-1947)
സി.എ. മാത്യു മ. (1927-1976)
ജെറേമി ബെൻതാം മ. (1748-1832)
ജർഹാർട്ട് ഹോപ്ട്ട്മാൻ മ. (1862 -1946 )
ലൂയി ഴാൻ ലൂമിയേ മ. (1864 -1948)
ലൂയി ഷെവർലെ മ. (1878 -1941)
കാൾ യുങ്‍ മ. (1865-1961)
വില്യം ഫോക്നർ മ. (1897-1962 )
മഹാകവി ഉള്ളൂർ ജ. (1877-1949 )
പാച്ചു മൂത്തത് ജ. (1814 - 1882 )
ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി ജ. (1857-1916)
പോത്തേരി കുഞ്ഞമ്പു ജ. (1857-1919)
അമ്പാടി നാരായണ പൊതുവാൾ ജ.(1871-1936)
ആനി മസ്ക്രീൻ ജ. (1902-1963)
റ്റോംസ് ജ. (1929-2016)
കെ.പി. ഉദയഭാനു ജ. (1936-.2014)
മസ്തി വെങ്കടേശ അയ്യങ്കാർ ജ/മ. (1891-1986)
സി രാജേശ്വര റാവു ജ.(1914-1994)
സുനിൽ ദത്ത് ജ. (1930-2005)
ദഗ്ഗുഭട്ടി രാമനായിഡു ജ. (1936-2015)
അലക്സാണ്ടർ പുഷ്കിൻ ജ. (1799-1837)
പോൾ തോമസ്മാൻ ജ. (1875-1955 )
സുകർണോ ജ. (1901-1970)
ചരിത്രത്തിൽ ഇന്ന്…
*********
1683 - ലോകത്തെ ആദ്യ സർവകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
1882 - ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഉണ്ടായ കൂറ്റൻ തിരമാലകൾ തുറമുഖത്തേക്കടിച്ച് ബോംബേയിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു.
1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
1984 - തീവ്രവാദികളെ തുരത്തുന്നതിന് ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.
2017 - സിറിയൻ ആഭ്യന്തരയുദ്ധം : ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റിൽ (ISIL) നിന്ന് നഗരം പിടിച്ചെടുക്കാൻ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) നടത്തിയ ആക്രമണത്തോടെയാണ് റാഖ യുദ്ധം ആരംഭിക്കുന്നത് .
0 അഭിപ്രായങ്ങള്‍