റോഡിലെ എ. ഐ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. എല്ലാവര്‍ക്കും വീട്ടിലെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയക്കുക. പതിനാലു ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. എന്നാല്‍ തൊണ്ണൂറു ദിവസം വരെ കാത്തിരുന്ന ശേഷമേ കോടതിയെ സമീപിക്കു. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.
ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നാണ് ഗതാഗതവകുപ്പിന്‍റെ വിലയിരുത്തല്‍. ആദ്യദിനം വൈകീട്ട് അഞ്ചുമണിവരെ ഇരുപത്തിയെട്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്ന് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലിയിലും കുറവ് മലപ്പുറം ജില്ലയിലുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എ ഐ ക്യാമറ വഴിയുള്ള പിഴ ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അതാത് ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നാണ് എം വി ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്.
ചെലാൻ ലഭിച്ച് 14 ദിവസത്തിനകം പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകണം. അപ്പീൽ നൽകുന്നതിന് രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ സംവിധാനവും സജ്ജീകരിക്കും.
0 അഭിപ്രായങ്ങള്‍