🟣 ദേശീയ മെഡിക്കൽ ക്വിസ് മത്സരത്തിൽ തൃശൂർ മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം 🟣

ദേശീയ മെഡിക്കൽ ക്വിസ് മത്സരത്തിൽ തൃശൂർ മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം.
ഐ.എം.എ. മെഡിക്കൽ സ്റ്റുഡന്റസ് നെറ്റ്‌വർക്ക് കേരളം (IMA MSN Keralam) സംഘടിപ്പിച്ച 'ഇന്റലക്റ്റ 2.0' (INTELLECTA 2.0) ദേശീയ മെഡിക്കൽ ക്വിസ് മത്സരത്തിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി. 
തൃശൂർ മെഡിക്കൽ കോളേജിലെ 43 ആം ബാച്ച് MBBS വിദ്യാർത്ഥികളായ നദീം അഹമ്മദ്, രോഹൻ ആർ.എസ്., ലുഖ്മാൻ സഗീർ എന്നിവരടങ്ങിയ ടീമാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ഐ.എം.എ. എം.എസ്.എൻ. മുളങ്കുന്നത്തുകാവ് ബ്രാഞ്ച് യൂണിറ്റിനെ പ്രതിനിധീകരിച്ചാണ് ഇവർ മത്സരത്തിൽ പങ്കെടുത്തത്. ഓൺലൈനായി നടന്ന പ്രാഥമിക സെലക്ഷന് ശേഷം 
​തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച 74 ടീമുകളെ പിന്നിലാക്കിയാണ് ഇവർ സ്തുത്യർഹമായ ഈ വിജയം കൈവരിച്ചത്. 
ചടങ്ങിൽ വെച്ച് കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME) ഡോ. കെ.വി. വിശ്വനാഥൻ, ഐ.എം.എ. കേരള സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദു പി.എസ്. എന്നിവരുൾപ്പെടെയുള്ള പ്രമുഖർ വിജയികളെ അനുമോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍