🟣ഇടതുപക്ഷ ഭരണത്തിന്റെ തുടർച്ച ലക്ഷ്യമിട്ട് പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂർ ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'മുന്നേറ്റം' സാംസ്കാരിക കലാജാഥയ്ക്ക് ചെറുതുരുത്തിയിൽ ആവേശകരമായ സ്വീകരണം നൽകി.🟣

ഇടതുപക്ഷ ഭരണത്തിന്റെ തുടർച്ച ലക്ഷ്യമിട്ട് പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂർ ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'മുന്നേറ്റം' സാംസ്കാരിക കലാജാഥയ്ക്ക് ചെറുതുരുത്തിയിൽ ആവേശകരമായ സ്വീകരണം നൽകി.
നാടിന്റെ സാംസ്കാരിക പൈതൃകവും രാഷ്ട്രീയ ബോധവും ഉണർത്തുന്ന പരിപാടികളോടെയാണ് ജാഥയെ ജനങ്ങൾ ഏറ്റുവാങ്ങിയത്. ജാഥാ ക്യാപ്റ്റൻ ഡോക്ടർ വിനയകുമാർ, കോർഡിനേറ്റർ പ്രേം പ്രസാദ്, ഡോക്ടർ കെ ജി ജോൺ ജോഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചെറുതുരുത്തി സെന്ററിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.
ചടങ്ങിൽ പു.ക.സ പ്രവർത്തകൻ ഗാനമാലപിച്ചു സംഗീതത്തിന്റെ അകമ്പടിയോടെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ ഛായാചിത്രം തത്സമയം വരച്ചത് കാണികളിൽ കൗതുകമുണർത്തി. കൂടാതെ 89 വയസ്സുകാരിയായ റുക്കിയ താത്തയുടെ ഗാനാലാപനം സദസ്സിനെയാകെ വിസ്മയിപ്പിച്ചു. 
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരി, ഭാരവാഹികളായ വിശ്വനാഥൻ, രമ്യ ടീച്ചർ, സുരേഷ്, ഷറഫുദ്ദീൻ, എൻ കെ രാധാകൃഷ്ണൻ, എം സുലൈമാൻ, എ കെ മുരളീധരൻ, ഷെയ്ഖ് അബ്ദുൽ ഖാദർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്വീകരണത്തിന് ശേഷം അരങ്ങേറിയ വിവിധ കലാരൂപങ്ങളും നാടകവും ചെറുതുരുത്തിയുടെ സാംസ്കാരിക സായാഹ്നത്തിന് മാറ്റുകൂട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍