വഴി തടസം എരുമപ്പെട്ടി ഗവ. എല്‍പി സ്‌കൂള്‍ റോഡില്‍ ടിപ്പര്‍ ലോറികള്‍ പിടിച്ചിടുന്നതിനെതിരെ പരാതി.
എരുമപ്പെട്ടി ഗവ. എല്‍പി സ്‌കൂളിലേക്കുള്ള പഞ്ചായത്ത് റോഡില്‍ മണ്ണ് കടത്തിയ ടിപ്പര്‍ ലോറികള്‍ പോലീസ് പിടിച്ചിടുന്നത് സ്‌കൂള്‍ അധികൃതരേയും രക്ഷിതാക്കളേയും ബുദ്ധിമുട്ടിലാക്കുന്നു വെള്ളിയാഴ്ച ഉച്ചയോടെ വേലൂരില്‍ നിന്നും അനധികൃത മണ്ണു കടത്തുകയായിരുന്ന ടിപ്പര്‍ ലോറികള്‍ എരുമപ്പെട്ടി പോലീസ് പിടികൂടിയിരുന്നു. ഈ മൂന്ന് വാഹനങ്ങളും സ്‌കൂളിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ പിടിച്ചിട്ടതാണ് യാത്രക്കാർക്ക് ബുദ്ദിമുട്ടായിട്ടുള്ളത്.
ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിരവധി വാഹനങ്ങള്‍ ഇവിടെ എത്താറുണ്ട്.
ഈ സ്ഥലത്ത് ടിപ്പര്‍ ലോറികള്‍ കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇടുങ്ങിയ വഴിയിലൂടെ ട്രാവലര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനും. കാല്‍നടയായി പോകുന്ന നിരവധി കുരുന്നുകളും രക്ഷിതാക്കളും ഇതിനിടയിലൂടെ ഞെരുങ്ങിയാണ് കടന്നുപോയത്. നിരന്തരം ഇത്തരത്തില്‍ സ്‌കൂള്‍ വഴിയില്‍ വാഹനം പിടിച്ചിടുന്നതിനെതിരെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പോലീസ് സ്‌റ്റേഷനു മുന്നിലും അപകടം ഉണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പിടിച്ചിടുന്നത് അവസാനിപ്പിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
0 അഭിപ്രായങ്ങള്‍