വടക്കാഞ്ചേരി വാഴാനി റോഡിലെ റെയിൽവേ ഗേറ്റിൽ ലോറി ഇടിച്ച് തകരാറിലായി. അറ്റകുറ്റപ്പണികൾക്കായി ഗേറ്റ് അടച്ചതിനാൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബദൽപാതകൾ ശ്രദ്ധിക്കുക.

വടക്കാഞ്ചേരി വാഴാനി റോഡിലെ റെയിൽവേ ഗേറ്റിൽ ലോറി ഇടിച്ചതിനെ തുടർന്ന് ഗേറ്റ് തകരാറിലായി. ജനുവരി 18-ന്  വൈകുന്നേരം എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് അടച്ചിട്ട ഗേറ്റ് ഇന്ന് (ജനുവരി 19) അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിന് ശേഷമേ റോഡ് ഗതാഗതത്തിനായി തുറന്നു നൽകുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഴാനി, മച്ചാട് ഭാഗങ്ങളിൽ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് വരുന്നവർ തെക്കുംകര വഴിയോ, എങ്കക്കാട് ഭരതൻ റോഡ് കല്ലംകുണ്ട് വഴിയോ, മാരാത്ത്കുന്ന് റോഡ് വഴിയോ പോകേണ്ടതാണ്. വടക്കാഞ്ചേരിയിൽ നിന്നും തിരിച്ച് ഈ ഭാഗങ്ങളിലേക്ക് പോകുന്നവരും സമാനമായ ബദൽ പാതകൾ ശ്രദ്ധിക്കേണ്ടതാണ്. ബസുകളും ഈ റൂട്ടുകളിലൂടെ വഴിതിരിച്ചുവിടുന്നതായിരിക്കും എന്ന് അറിയിപ്പിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍