സ്ഥാപന മേധാവി ഡോ. സഞ്ജീവ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ (ആയുർവേദ) സെപ്റ്റംബർ 17 ന് പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. Dr. സുദേഷ് ഗൈദാനി, അസിസ്റ്റൻ്റ് ഡയറക്ടർ (ഫാർമകോളജി), Dr. V C ദീപ്, അസിസ്റ്റൻ്റ് ഡയറക്ടർ (ആയുർവേദ) Dr. തമിഴ് സെൽവം, അസിസ്റ്റൻ്റ് ഡയറക്ടർ (ബയോകെമിസ്ട്രി), Dr അശ്വതി മോഹൻ, റിസർച്ച് ഓഫീസർ (ആയുർവേദ) എന്നിവർ സന്നിഹിതരായിരുന്നു.
ദേശീയ ആയുർവേദ ദിനമായ സെപ്റ്റംബർ 23 വരെ തുടരുന്ന പ്രദർശനത്തിൽ ആരോഗ്യത്തിനായുള്ള ജീവിത ശൈലീ നിർദേശങ്ങൾ, ദിനചര്യ, ആരോഗ്യകരമായ ആഹാരവിഹാരങ്ങൾ, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ഉപായങ്ങൾ, ഗർഭിണി - സൂതികാ ചര്യകൾ, ശരീര പ്രകൃതി (വാത- പിത്ത - കഫ) തിരിച്ചറിയുന്നതിനും അതിനനുസരിച്ച് ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിനുമുള്ള ഉപായങ്ങൾ, പക്ഷവധം(സ്ട്രോക്ക്), ഭഗന്ദരം(ഫിസ്റ്റുല), തലവേദന, നേത്രരോഗങ്ങൾ, വെരിക്കോസ് വെയിൻ തുടങ്ങിയ രോഗങ്ങളുടെ കാരണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിങ്ങനെ ആരോഗ്യം സംരക്ഷിക്കുന്നതിനും, രോഗമുക്തി നേടുന്നതിനും ഉളള നിരവധി അറിവുകൾ പ്രദർശിപ്പിച്ചിരിക്കുന്നു.
പഞ്ചകർമ ചികിത്സയിൽ ഉപയോഗിക്കുന്ന വിവിധ തരം കിഴികൾ, ചികിത്സാ രീതികൾ, പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവയുടെ മോഡലുകൾ, ഔഷധസസ്യങ്ങൾ, ഉണക്ക മരുന്നുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ പൊതുജനങ്ങൾക്കായി ഔഷധ സസ്യവിതരണവും നടത്തിവരുന്നു. പ്രദർശനം പൂർണമായും സൗജന്യമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍