അമ്പലപുരം ദേശവിദ്യാലയത്തിൽ കലോത്സവത്തിന് തുടക്കം: കേളീരവം സിനിമാതാരം ലങ്കാലക്ഷ്മി ഉദ്ഘാടനം ചെയ്തു.

 



വടക്കാഞ്ചേരി: കേരള കലാമണ്ഡലം സ്ഥാപക സെക്രട്ടറി മണക്കുളം മുകുന്ദരാജ സ്ഥാപിച്ച അമ്പലപുരം ദേശവിദ്യാലയം യുപി സ്കൂളിൽ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം. കേളീരവം 2കെ25 എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവം വിദ്യാർത്ഥികളുടെ സർഗ്ഗശേഷികൾ മാറ്റുരയ്ക്കുന്ന ഉത്സവമായി മാറി. പ്രശസ്ത സിനിമാതാരം ലങ്കാലക്ഷ്മി ഉദ്ഘാടനം ചെയ്തു. മൂന്നു വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളോടൊപ്പം സ്കൂളിൽ ഏറെനേരം ചിലവഴിച്ചാണ് ലങ്കാലക്ഷ്മി മടങ്ങിയത്. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ ടി. എൻ. ലളിത ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. എൻ. സതീദേവി, നർത്തകി സ്വപ്ന അജിത്ത്, പിടിഎ പ്രസിഡണ്ട് ഹൗലത്ത് ഷമീർ, വൈസ് പ്രസിഡണ്ട് ശബരീഷ് കേശവ്, സ്റ്റാഫ് സെക്രട്ടറി കെ. എൻ. ജ്യോതി, ചന്ദ്രപ്രകാശ് ഇടമന , മുരളി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഒക്ടോബർ 3 ,4 തീയതികളിൽ കായികോത്സവവും അരങ്ങേറും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍