ഈ വർഷത്തെ ഓണം കുടുംബശ്രീക്കൊപ്പം ആഘോഷിക്കുന്നതിന് തയാറായിക്കോളൂ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്.

ഈ വർഷത്തെ ഓണം കുടുംബശ്രീക്കൊപ്പം ആഘോഷിക്കുന്നതിന് തയാറായിക്കോളൂ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്.

മന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം.

 പ്രിയപ്പെട്ടവർക്ക് ഓണത്തിന് ഓൺലൈനായി സ്ത്രീസംരംഭകരുടെ ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകൾ അയച്ചു കൊടുക്കാം. ചിപ്സ് , ശർക്കര വരട്ടി, രണ്ട് തരം പായസം മിക്സ് , സാമ്പാർ മസാല തുടങ്ങി 9 ഇനം ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയും കൊറിയർ ചാർജുമാണുള്ളത്. കുടുംബശ്രീയുടെ ഇ കൊമേഴ്സ് മൊബൈൽ ആപ്ളിക്കേഷനായ പോക്കറ്റ് മാർട്ടിലൂടെ ആഗസ്റ്റ് 4 മുതൽ ഓർഡർ ചെയ്യാം. അയക്കുന്നവരുടെ ഫോട്ടോയും, ഓണാശംസകളും അടങ്ങിയ കസ്റ്റമൈസ്ഡ് വിഷസ് കാർഡും ഇതോടൊപ്പം പ്രിയപ്പെട്ടവർക്ക് എത്തും.

കൂടാതെ ഇതേ ഇനം ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റ് സി.ഡി.എസുകൾ വഴിയും ബുക്ക് ചെയ്യാം. അതത് സി.ഡി.എസുകൾ കിറ്റുകൾ തയാറാക്കി 799 രൂപക്ക് വീട്ടിലെത്തിച്ച് നല്കും. ഓണ വിപണിയിൽ സ്ത്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണനം ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ മിഷൻ ശക്തമായി ഇടപെടുന്നുണ്ട്. സംസ്ഥാന ഓണം വിപണനമേള ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെ തൃശ്ശൂരിൽ നടക്കും. 13 ജില്ലാ തലമേളകളും രണ്ടായിരത്തിലേറെ സി.ഡി.എസ് തലമേളകളും ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... 
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ 
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia 
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍