യൂസഫലിയുടെ സഹായവാഗ്ദാനം നിരസിച്ച് നാട്ടിക എംഎൽഎ സി. സി. മുകുന്ദൻ. ജപ്തി ഭീഷണിയിലാണെങ്കിലും സഹായം സ്വീകരിക്കുന്നത് പൊതുപ്രവർത്തകൻ എന്ന നിലയിൽ സംശയത്തിന് ഇടയാക്കും എന്ന് ഫേസ്ബുക്ക് പോസ്റ്റ്. ശമ്പളമായി ലഭിക്കുന്ന തുകയിൽ ഏറിയ പങ്കും പൊതുപ്രവർത്തനത്തിന് വിനിയോഗിച്ചതാണ് തിരിച്ചടിയായത്. അത്തരം ഒരു അവസ്ഥയിലാണ് വീടിന്റെ വായ്പ തിരിച്ചടവിൽ വീഴ്ച സംഭവിച്ചത്. മറ്റുള്ളവർക്ക് മാതൃകയാകേണ്ട ജനപ്രതിനിധി വായ്പ തിരിച്ചടവിൽ വീഴ്ച വരുത്താൻ പാടില്ലായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയത് സ്വയം വിമർശനമായി കരുതുന്നു.
യൂസഫലി വാഗ്ദാനം ചെയ്ത സഹായം മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ തയ്യാറാവണം എന്നും മുകുന്ദന്റെ അഭ്യർത്ഥന.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍