തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി ഒരു മാസം കൂടി നീട്ടി നൽകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജൂലൈ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം കഴിഞ്ഞാൽ അപേക്ഷകളും/ആക്ഷേപങ്ങളും നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് ഏഴ് ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വാർഡ് വിഭജനത്തെ തുടർന്ന് വോട്ടർ പട്ടികയിൽ വാർഡ് അടിസ്ഥാനത്തിൽ ഉണ്ടായ നിരവധി അപാകതകൾ തെരഞ്ഞെടുപ്പ് കമ്മിഷനും ബോധ്യമായിട്ടുള്ളതാണ്.
കൂടാതെ സംസ്ഥാനത്ത് ഉരുത്തിരിഞ്ഞ പ്രതികൂല കാലാവസ്ഥയും തുടർന്ന് ഉണ്ടായ കെടുതികളും പൊതു സമൂഹത്തിനും, രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കൽ പ്രക്രിയയുമായി ജാഗ്രതയോടെ മുന്നോട്ട് പോകുന്നതിന് തടസമായി. ആയതുകൊണ്ട് അപേക്ഷകളും/ ആക്ഷേപങ്ങളും നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് ഏഴിൽ നിന്നും ഒരു മാസം കൂടി നീട്ടി നൽകിക്കൊണ്ടും, മറ്റ് അനുബന്ധ തീയതികൾ ക്രമീകരിച്ചു കൊണ്ടുമുള്ള പ്രഖ്യാപനം ഉണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് കത്തിലൂടെ ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍