കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഏതൊരാൾക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുന്ന നിലയിലാണ് കെ സ്മാർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എങ്കിലും ചിലരെങ്കിലും അക്ഷയ കേന്ദ്രങ്ങളെ അപേക്ഷകൾ നൽകാനായി ആശ്രയിക്കുന്നുണ്ട്. പക്ഷേ വിവിധ അക്ഷയ കേന്ദ്രങ്ങളിൽ ഒരേ സേവനത്തിന് വ്യത്യസ്ത സർവീസ് ചാർജ് ഈടാക്കുന്നതായും, ചിലയിടത്ത് അമിത ഫീസ് ഈടാക്കുന്നതായും പരാതികൾ വരികയുണ്ടായി. ഈ സാഹചര്യത്തിലാണ് അക്ഷയ കേന്ദ്രങ്ങളിൽ കെ സ്മാർട്ടിന്റെ സർവീസ് ചാർജുകൾ നിശ്ചയിച്ചു നൽകിയത്. ജനന രജിസ്ട്രേഷനും മരണ രജിസ്ട്രേഷനും 40 രൂപ, തിരുത്തലുകൾക്ക് 50 രൂപ തുടങ്ങി ഓരോ സേവനത്തിനും നിശ്ചയിച്ച ഫീസ് ഇതോടൊപ്പമുള്ള പട്ടികയിൽ നൽകിയിട്ടുണ്ട്. നികുതി അടയ്ക്കാൻ 1000 രൂപ വരെ 10 രൂപ സർവീസ് ചാർജും, 1001 മുതൽ 5000 രൂപ വരെ 20 രൂപ സർവീസ് ചാർജും, 5000 ന് മുകളിൽ തുകയുടെ 0.5 ശതമാനമോ 100 രൂപയോ ഏതാണ് കുറവ് ആ ഫീസും ഈടാക്കാവുന്നതാണ്. കെ സ്മാർട്ടിലെ ഏതെങ്കിലും സേവനത്തിന് അപേക്ഷ ഫീസ് പ്രത്യേകമായി ഉണ്ടെങ്കിൽ, സർവീസ് ചാർജിനൊപ്പം അതുകൂടി അക്ഷയ കേന്ദ്രങ്ങളിൽ നൽകേണ്ടതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍