തൃശൂർ : ഹൈക്കോടതി ഉത്തരവിന്റെ ഫലമായി പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവെച്ചതിൽ ആംആദ്മി പാർട്ടി സന്തോഷസൂചകമായി മിഠായിവിതരണം നടത്തി. ഇതിനുവേണ്ടി അക്ഷീണം പ്രയത്നിച്ച എല്ലാ മാന്യവ്യക്തികളെയും ജില്ലാ കളക്ടറെയും, ഹൈക്കോടതി ജഡ്ജിമാരെയും പ്രത്യേകം അഭിനന്ദിച്ചു. ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ആം ആദ്മി ജില്ലാ പ്രസിഡൻറ് ഡോ. ഷാജു കാവുങ്കൽ പറഞ്ഞു. ജില്ലാ ജോയിൻറ് സെക്രട്ടറി ബിന്നി പൊന്തേക്കൻ, തൃശ്ശൂർ മണ്ഡലം പ്രസിഡൻറ് ആന്റണി തട്ടിൽ, ഒല്ലൂർ മണ്ഡലം പ്രസിഡൻറ് ജോൺസൺ ഐനിക്കൽ, ജോയ് കെ ആൻറണി, ടോജോ തിമോത്തി , പോളി സിസി എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍