മെഡിസെപ്പ് രണ്ടാം ഘട്ടം പുതുക്കിയ സർക്കാർ നിർദ്ദേശങ്ങൾ സ്വാഗതാർഹം കേരള എൻജിഒ യൂണിയൻ.

 



മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാർക്കും, പെൻഷൻകാർക്കും കൂടുതൽ ഗുണകരമായ രീതിയിൽ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് കേരള എൻജിഒ യൂണിയൻ.

പ്രതിവർഷ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചും കൂടുതൽ ചികിത്സാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയും പരാതി പരിഹാരത്തിന് മെച്ചപ്പെട്ട സംവിധാനങ്ങൾ ഏർപ്പെടുത്തിയും മെഡിസെപ്പ് രണ്ടാം ഘട്ടം കൂടുതൽ ആകർഷകമാക്കാനുള്ള തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. പൊതുമേഖല ഇൻഷുറൻസ് കമ്പനിയെ നടത്തിപ്പ് ചുമതല ഏൽപ്പിക്കും എന്ന തീരുമാനവും സ്വാഗതാർഹമാണ്. ടെൻഡർ നടപടികളിലൂടെ പദ്ധതിയുടെ നടത്തിപ്പ് ചുമതല ബന്ധപ്പെട്ട കമ്പനിയെ ഏൽപ്പിക്കുന്ന ഘട്ടത്തിലാണ് പ്രതിമാസ പ്രീമിയം അടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നത്. ഇക്കാര്യങ്ങളിൽ സത്വരമായ തുടർനടപടികൾ സ്വീകരിക്കാനാകണം. സംസ്ഥാന സർക്കാരിന്റെ ജീവനക്കാരോടുള്ള പ്രതിബദ്ധതയും കരുതലുമാണ് ഇത്തരമൊരു തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം.വി. ശശിധരൻ പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍