സോളാർ പാനൽ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ.

 



കൊരട്ടി : കൊരട്ടി കാടുകുറ്റി സ്വദേശിയിൽ നിന്ന് സോളാർ പാനൽ ഫിറ്റ് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് തവണയായി ആകെ 1,90,000/- രൂപ വാങ്ങിയ ശേഷം സോളാർ പാനൽ ഫിറ്റ് ചെയ്ത് നൽകുകയോ, വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊരട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ കോഴിക്കോട് വടകര സ്വദേശി മങ്ങോട്ട്പറമ്പ് ആർഷ് വീട്ടിൽ സഹദ് നഫീർ 34 വയസ്സ് എന്നയാൾ കളമശ്ശേരി പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി എറണാംകുളം ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്നതായി വിവരം ലഭിച്ചതനുസരിച്ച് പ്രതിയെ കോടതിയുടെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കൊരട്ടി പോലീസ് സ്റ്റേഷനിലെ കേസുകളിലേക്കും കൂടി റിമാന്റ് ചെയ്യുന്നതിനായി കോടതിയിൽ ഹാജരാക്കും.


സഹദ് നഫീർ കൊരട്ടി, കളമശ്ശേരി പോലീസ് സ്റ്റേഷനുകളിലായി രണ്ട് തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍