വടക്കാഞ്ചേരി: കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മിഥുൻ എന്ന വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ. നിരപരാധിയായ കൊല്ലം തേവലക്കര സെക്ഷനിലെ ബിജു എന്ന ഓവർസിയറെ സസ്പെൻഡ് ചെയ്ത വൈദ്യുതി ബോർഡിന്റെയും, സംസ്ഥാന സർക്കാരിന്റെയും തെറ്റായ തീരുമാനത്തിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വടക്കാഞ്ചേരി ഡിവിഷൻ ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും, വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി. എൻ. വൈശാഖ് ആവശ്യപ്പെട്ടു. KEEC INTUC വടക്കാഞ്ചേരി ഡിവിഷൻ സെക്രട്ടറി രഞ്ജിത്ത് സി .ആർ അധ്യക്ഷനായി. ഉണ്ണികൃഷ്ണൻ (സംസ്ഥാന ട്രഷറർ ,KEEC INTUC).മാനവ സംസ്കൃതി ജില്ലാ ചെയർമാൻ
അഡ്വക്കേറ്റ് ടി. എസ്. മായാദാസ്,
ഐഎൻ ടി യു സി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് കെ .എച്ച്. സിദ്ദിഖ് എന്നിവർ സംസാരിച്ചു.
നന്ദി പ്രകാശനം മധു ജില്ലാ ട്രഷറർ (KEEC INTUC) നിർവഹിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍