ഗജരാജൻ ഗുരുവായൂർ കേശവൻ പ്രതിമയുടെ പുനർനിർമ്മാണം തുടങ്ങി.

 


ഗുരുവായൂർ ക്ഷേത്രം തെക്കേ നട ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമാ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശിൽപി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് പുനർ നിർമ്മാണം. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഭദ്രദീപം തെളിയിച്ചു.സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ .പി .വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡി.എ (ജീവധനം) എം. രാധ, ദേവസ്വം മരാമത്ത് എൻജിനീയർമാരായ എം. കെ. അശോക് കുമാർ, വി. ബി. സാബു , അശ്വതി .വി,

അസി.മാനേജർ കെ. കെ. സുഭാഷ് ഉൾപ്പെടെ ജീവനക്കാരും ഭക്തജനങ്ങളും സന്നിഹിതരായി.

2022 ൽ പുതുക്കി നിർമ്മിച്ച ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് കേശവനുമായി രൂപസാദൃശ്യം ഇല്ലെന്ന ഭക്തജനങ്ങളുടെ പരാതിയെത്തുടർന്നാണ് പ്രതിമ പുനർമ്മിക്കാൻ ദേവസ്വം തീരുമാനിച്ചത്.ഈ വർഷത്തെ ഗുരുവായൂർ ഏകാദശിക്കു മുൻപായി പുനർനിർമ്മാണം പൂർത്തിയാകുമെന്ന് ശിൽപി എളവള്ളി നന്ദൻ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍