പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എം. ധാർമിക് കൃഷ്ണയ്ക്ക് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്.




കുറഞ്ഞ സമയത്തിനുള്ളിൽ 48 ഏഷ്യൻ രാജ്യങ്ങളുടെ പേരും, അവയുടെ തലസ്ഥാനവും അക്ഷരമാല ക്രമത്തിൽ തെറ്റാതെ പറഞ്ഞാണ് ധാർമിക് നേട്ടം സ്വന്തമാക്കിയത്. 26.3 സെക്കൻഡ് കൊണ്ട് തെറ്റാതെ പറഞ്ഞ് കൗമാരക്കാരുടെ വിഭാഗത്തിൽ ധാർമിക്കിന് ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ചു. പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റായ ധാർമിക്ക് എസ്പിസിയുടെ കഴിഞ്ഞ വേനൽ അവധിക്കാലത്ത് നടന്ന സ്കൂൾതല ക്യാമ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. എസ്പിസി ക്യാമ്പിനോടനുബന്ധിച്ച് മെമ്മറി പെർഫോമർറും, പരിശീലകയും ഓർമ്മശക്തിയിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന് ഉടമയുമായ ശാന്തിസത്യൻ നയിച്ച ക്ലാസ്സാണ് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലേക്ക് ധാർമിക്കിനെ നയിച്ചത്. 27 ഇന്ത്യൻ സംസ്ഥാനങ്ങളുടെ പേരും അവയുടെ തലസ്ഥാനങ്ങളും 16.9 സെക്കൻഡ് കൊണ്ട് പറഞ്ഞ് നേരത്തെ ഇന്ത്യ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ധാർമിക്ക് ഇടം പിടിച്ചിരുന്നു. വെണ്ടാർ പ്രതീക്ഷാ ഭവനിൽ മനുവിന്റെയും ആശാ മനുവിന്റെയും മകനാണ് ധാർമിക് കൃഷ്ണ.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍