നിരവധി ക്രിമിനൽകേസിലെ പ്രതിയായ റെൻ്റിലിനെ കാപ്പ ചുമത്തി നാടു കടത്തി.




വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും നിരവധി കേസിലെ പ്രതിയുമായ കുറ്റിച്ചിറ സ്വദേശി മോഡൻപ്ലാക്ക വീട്ടില്‍ റെൻ്റിൽ 45 വയസ്സ് എന്നയാൾക്കെതിരെയാണ് ഒരു വർഷക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐപിഎസ് കാപ്പ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

                          

 റെന്റില്‍ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള ആറ് ക്രമിനൽ കേസിലെ പ്രതിയാണ്.

    

  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ.കെ, ജി.എ.എസ്.ഐ ലിജോൺ, സി.എസ്.സി.പി.ഒ ബിജീഷ് എന്നിവർ കാപ്പ ചുമത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍