കെഎസ്ആർടിസി ഹരിത സംഗമം - ഏകദിന ശില്പശാല ജൂലൈ 22 ന്.


തിരുവനന്തപുരം കമലേശ്വരം കൺവെൻഷൻ സെൻററിൽ ജൂലൈ 22ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്പശാല ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ

'കെഎസ്ആർടിസി ഹരിത മികവുകൾ' പുസ്തക പ്രകാശനവും മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാര വിതരണവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കും. നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ടി.എൻ. സീമ മുഖ്യപ്രഭാഷണം നടത്തും. കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മാലിന്യമുക്തം  നവകേരളം ജനകീയ ക്യാമ്പയിൻ ഹൃദയപൂർവ്വം ഏറ്റെടുത്ത കെഎസ്ആർടിസി, ഹരിത  കെഎസ്ആർടിസി എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് അതിവേഗം എത്തുകയാണ്... കെഎസ്ആർടിസിയുടെ മികച്ച മാലിന്യമുക്ത പ്രവർത്തനങ്ങളെ തുടർന്ന് ഹരിത കെ.എസ്.ആർ.ടി.സി. വിജയകരമായി മുന്നോട്ടു നയിക്കുന്ന  എല്ലാ വിഭാഗം ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പ്രചോദനകരമാംവിധമാണ് ഹരിത കേരളം മിഷന്റെ സഹകരണത്തോടെ കെഎസ്ആർടിസി 'ഹരിത സംഗമം" (ഏകദിന ശില്പശാല) സംഘടിപ്പിക്കുന്നത്. ആദരവ്, സമ്മേളനം,

ഹരിത കെഎസ്ആർടിസി സുവനീർ പ്രകാശനം, പുരസ്കാര വിതരണം, മികച്ച ഹരിത പ്രവർത്തനങ്ങളുടെ അവതരണം, ഹരിത കെഎസ്ആർടിസിയിലെ തുടർ പ്രവർത്തനങ്ങളുടെ നയരൂപീകരണം / അവലോകനം

തുടങ്ങിയവ ഉൾപ്പെടുത്തി 

നടക്കുന്ന ശില്പശാലയിൽ കെഎസ്ആർടിസി  ജീവനക്കാരും ഉദ്യോഗസ്ഥരും ഹരിത കേരളം മിഷൻ പ്രതിനിധികളും പങ്കെടുക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍